Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2024 11:35 IST
Share News :
കൊല്ലം :കൊല്ലം നഗരം രൂക്ഷമായ ഗതാഗതക്കുരുക്കിൽ മുറുകുമ്പോഴും പാർക്കിംഗ് ഇല്ലാതെ ബുദ്ധിമുട്ടുമ്പോഴും ഒന്നും കണ്ടില്ല എന്നുള്ള മട്ടിൽ കൊല്ലം കോർപ്പറേഷൻ.
ഓണത്തിന്റെയും മറ്റ് ആഘോഷങ്ങൾ തുടങ്ങിയതോടെ തിരക്കുകളിൽ കൊല്ലം നഗരത്തിൽ അനുഭവപ്പെടുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കാണ്. അതിൽ പകുതിയും പർച്ചേസിന് വന്ന വാഹനം പാർക്ക് ചെയ്യുവാൻ കഴിയാതെ റോഡരികിൽ പാർക്ക് ചെയ്യുമ്പോഴുണ്ടാകുന്ന ബ്ലോക്കുകൾ. കൊല്ലത്തെ ഫാഷൻ സ്ട്രീറ്റ് ആയി മാറിയ പോളയതോട്ടിൽ ഗതാഗതകുരുക്ക് അതിരൂക്ഷമാണ്.
ഹണി ബെഞ്ചമിൻ മേയറായിരുന്ന സമയത്ത് പത്തരക്കോടി രൂപ ചിലവിൽ കൊല്ലം റയിൽവേ സ്റ്റേഷന് സമീപം അലക്കു കുഴി കോളനിയിലെ 84 സെന്റ് ഭൂമിയിൽ നിർമിക്കാൻ ഉദ്ദേശിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ ആയിട്ടും തുടർ നടപടികൾ ഒന്നും ആയിട്ടില്ല. അലക്കു കുഴി കോളനിയിൽ താമസിച്ചിരുന്ന ജനങ്ങളെ കുടിയൊഴിപ്പിച്ചു വീടുകൾ പൊളിച്ചുമാറ്റിയതല്ലാതെ പിന്നീട് യാതൊരു നിർമാണ പ്രവർത്തനങ്ങളും അവിടെ നടന്നിട്ടില്ല.
കൊല്ലം റയിൽവേ സ്റ്റേഷനിൽ എത്തുന്ന വാഹനങ്ങൾക്കും കൊല്ലം നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്കും പാർക്ക് ചെയ്യുവാനായി 2019 ൽ മേയറായിരുന്ന ഹണി ബെഞ്ചമിൻ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം. കൊല്ലം നഗരത്തിലെ ബിസിനസ് സ്ട്രീറ്റ്റുകളിലും കൊല്ലം സിറ്റിയിലും റയിൽവേ സ്റ്റേഷനിലും എത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യുവാനായിരുന്നു പദ്ധതി ലക്ഷ്യം.
എന്തിന്റെ പേരിലാണ് പദ്ധതി വലിച്ചു നീട്ടി കൊണ്ടു പോകുന്നതെന്ന് മനസ്സിലാകുന്നില്ല. നഗരത്തിന്റെ പല ഭാഗത്തും പാർക്കിംഗ് സംവിധാനം അത്യാവശ്യമാണ്. കോർപറേഷൻ ഈ അലംഭാവം മാറ്റി വച്ച് പദ്ധതി എത്രയും പെട്ടന്ന് പൂർത്തിയാക്കുക.
Follow us on :
More in Related News
Please select your location.