Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്പലപ്പടി ശ്രീമഹാവിഷ്ണുക്ഷേത്രം ആറാട്ട്മഹോത്സവത്തിന് കൊടിയേറി

21 Apr 2024 21:51 IST

- enlight media

Share News :

പുതുപ്പാടി: മലപുറം അമ്പലപ്പടി ശ്രീ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം 2024 ഏപ്രിൽ 20,21,22 തിയ്യതികളിൽ നടക്കും. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി തന്ത്രി പാലക്കോൾ ഇല്ലം ബ്രമ്ഹശ്രീ നാരായണൻ നമ്പൂതിരിപ്പാടിന്റെയും, ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെയും മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റം നടത്തി. 21-ന് കരുവൻകാവ് അയ്യപ്പക്ഷേത്രം മുതൽ അമ്പലപ്പടി ക്ഷേത്രം വരെ പള്ളിവേട്ട ഘോഷയാത്രയും

22- ന് ക്ഷേത്രകുളത്തിൽ ഭഗവാൻ്റെ ആറാട്ടും തുടർന്ന് ക്ഷേത്ര സന്നിധിയിൽ ആറാട്ടുസദ്യയും നടക്കും. 22-ന് ഉച്ച കഴിഞ്ഞ് കൊടിയിറക്കത്തോടുകൂടി അറാട്ട് മഹോത്സവം സമാപിക്കും.

Follow us on :

More in Related News