Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2024 16:40 IST
Share News :
കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി യുഡിഎഫിനെ വഞ്ചിക്കുകയും കേരളത്തിൽ തുടർ ഭരണം കൊണ്ടുവരുമെന്ന് ആവർത്തിച്ചു പറയുകയും ഇതൊരു വലിയ സ്വപ്നമായി കൊണ്ടുനടക്കുകയും ചെയ്തിരുന്ന ഉമ്മൻചാണ്ടിയുടെ സ്വപ്നങ്ങൾ തല്ലി കെടുത്തുകയും ചെയ്തയാളാണെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോണി നെല്ലൂർ. ഉമ്മൻചാണ്ടിയുടെ സ്വപ്നങ്ങൾ തല്ലികെടുത്തുകയും യുഡിഎഫിനെ വഞ്ചിക്കുകയും ചെയ്ത ഫ്രാൻസിസ് ജോർജ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ റീത്ത് സമർപ്പിച്ചാൽ മാത്രം പോരാ, അദ്ദേഹത്തിന്റെ ആത്മാവിനോട് മാപ്പ് പറയുകയും ചെയ്യണം. 2016 ലെ തെരഞ്ഞെടുപ്പിന് തൊട്ടമുമ്പാണ് അദ്ദേഹം യുഡിഎഫിനെ ഉപേക്ഷിച്ചു പോയത്. സ്വന്തം പാർട്ടി രൂപികരിച്ച് അതിന്റെ ചെയർമാനായി എൽഡിഎഫിൽ പോയി. 2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ചയാളാണ് ഫ്രാൻസിസ് ജോർജ്. കഴിഞ്ഞ 12 വർഷത്തിനിടയിൽ നാല് തവണ മുന്നണി മാറുകയും നിലപാടു മാറ്റുകയും ചെയ്തയാളാണ് ഫ്രാൻസിസ് തികച്ചും അവസരവാദിയും കുറുമാറ്റക്കാരനുമാണ്.
ആത്മർത്ഥയുള്ള കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരും അവസരവാദിയും സഥിരം കൂറുമാറ്റക്കാരനുമായ ഫ്രാൻസിസ് ജോർജിനെ
തളളി കൊണ്ട് നിലപാടുകളിൽ ഉറച്ചു നില്ക്കുന്ന തോമസ് ചാഴിക്കാടനെ വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്നും കേരള കോൺഗ്രസ് (എം) സംസ്ഥാന മീഡിയ കോർഡിനേറ്ററും ഹൈപ്പർ കമ്മറ്റി അംഗവുമായ വിജി എം തോമസും ആവശ്യപ്പെട്ടു.
യുഡിഎഫിൽ നിന്നും പുറത്തുപോയി എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന പച്ചക്കള്ളമാണ്. യുഡിഎഫിൽനിന്നും കേരള കോൺഗ്രസ് (എം) നെ പുറത്താക്കിയശേഷം ഇപ്പോൾ ആ വസ്തുത മറച്ചു വെച്ച് സ്വയം പുറത്തു പോയതാണെന്ന നുണപ്രചാരണം ആവർത്തിക്കുകയാണെന്നും ജോണി നെല്ലൂർ കൂട്ടിച്ചേത്തു. കേരള കോൺഗ്രസ് (എം) തകർന്നുപോകും എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ നിയമസഭാ തെരഞ്ഞടുപ്പിൽ ജനങ്ങള്‍ അതിന് ശക്തമായ മറുപടി നൽകി. കേരളത്തിൽ ആദ്യമായി തുടർ ഭരണം ഉണ്ടായി. ഒരു നുണ എത്രപ്രവശ്യം ആവർത്തിച്ചാലും സത്യമാകില്ല. ഈ നുണ പ്രചരണം യുഡിഫ് അവസാനിപ്പിക്കണമെന്നും ജോണി ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.