Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2024 17:39 IST
Share News :
വൈക്കം: അക്കരപ്പാടം ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾ വയനാട് ഉരുൾപൊട്ടലിൽ വീടും വിദ്യാലയവുംഎല്ലാം നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി സമാഹരിച്ച കാരുണ്യ നിധിയായ 25,000 രൂപ ജില്ലാ കളക്ടർ ജോൺ വി സാമുവലിനെ ഏൽപ്പിച്ചു. വയനാട്ടിലെ ദുരന്ത മേഖലയിൽ ഉള്ള കുട്ടികളുടെ അവസ്ഥ ടിവിയിലൂടെയും മറ്റും കണ്ടപ്പോൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന അനസ തനിക്ക് പഠിക്കുന്നതിനായി മേശ വാങ്ങുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുകയും ഇതിലേക്കായി സംഭാവന ചെയ്തു. അനസയുടെ ഈ പ്രവൃത്തി മറ്റു കുട്ടികൾക്കെല്ലാം മാതൃകയായി തീർന്നു. കുടുക്കപ്പെട്ടിച്ചും മറ്റും കുട്ടികൾ സ്വരൂപിച്ച തുക സ്കൂൾ ഹെഡ്മാസ്റ്റർ നടേശൻ. ഇ. ആർ ,അധ്യാപകരായ അഞ്ജു .കെ . എ , അനുഷ. വി, അമ്പിളി എം.ജി കുട്ടികളായ നിഹാൻ കൃഷ്ണ തൃഷ രാജ് എന്നിവർ ചേർന്ന് ജില്ലാകളക്ടർക്ക് കൈമാറി.
Follow us on :
Tags:
More in Related News
Please select your location.