Tue May 20, 2025 11:55 AM 1ST
Location
Sign In
02 Jan 2025 16:23 IST
Share News :
മലപ്പുറം : കാലിക്കറ്റ് എയർപോർട്ടിൽ യാത്രക്കാർക്കും കൂടെ വരുന്നവർക്കും തലവേദനയായി ടോൾ ജീവനക്കാരുടെ ഗുണ്ടായിസം നിത്യ സംഭവമാകുന്നു. നിരവധി പരാധികൾ ഇതിനിടെ ഇവർക്കെതിരെ വാർത്താ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,
ഇത്തവണ ഇരയായത് ഉംറ കഴിഞ്ഞു മടങ്ങുന്ന സ്ത്രീ അടങ്ങുന്ന കുടുംബങ്ങളാണ്. പാർക്കിംഗ് ഫീസിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം.
ടോള്‍ ജീവനക്കാരനായ യുവാവാണ് മർദിച്ചത്. മലപ്പുറം വള്ളുവമ്പ്രം
സ്വദേശി റാഫിദിനാണ് മർദനമേറ്റത്. മാതാവിനൊപ്പം ഉംറ കഴിഞ്ഞു മടങ്ങിവരുമ്പോഴായിരുന്നു മർദ്ദനം. ചാർജ് ഷീറ്റ് പ്രകാരം മുപ്പത് മിനിറ്റിന് 40 രൂപയും, 30 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ 65 രൂപയുമാണ് ചാര്‍ജ്. 30 മിനുട്ടിനുള്ളില്‍ മടങ്ങിയിട്ടും 1 മണിക്കൂറിന്റെ ചാർജ് ഈടാക്കുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമെന്ന് റാഫിദ് പറയുന്നു. ആറ് പേരടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ റാഫിദ് കൊണ്ടോട്ടി കുന്നുമ്മല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. റാഫിദിന്റെ ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ മുറിവുകളും പാടുകളുമുണ്ട്.
ടോൾ പിരിവിലെ പ്രശ്നങ്ങൾ നിത്യസംഭവമായതോടെ സ്ഥലം എം.എൽ.എ യും മറ്റ് പൊതു പ്രവർത്തകരും ഇടപെട്ടത് രണ്ട് ദിവസം മുമ്പാന്ന്, എം.എൽ.എ നേരിട്ട് പരിശോധന നടത്തി ക്രമക്കേടുകൾ ഉണ്ടെന്ന് ബോധ്യപ്പെടുകയും ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിച്ചു ഇനി മേലിൽ ഉണ്ടാവില്ലെന്ന് എം, എൽ എ ക്ക് വാക്ക് കൊടുത്ത് മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കു മാണ് ഈ അക്രമം നടന്നത്. ടോൾ ജീവനക്കാർ നിയമത്തോടും നിയമ സംവിധാനത്തോടും തികഞ പുച്ഛമാണ് കാണിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.