Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2024 20:58 IST
Share News :
കോഴിക്കോട് :ഏപ്രിൽ 23 വരെ കോഴിക്കോട് ജില്ലയിൽ നീക്കം ചെയ്തത് അനധികൃതമായി സ്ഥാപിച്ച 164784 ബാനറുകളും കൊടിതോരണങ്ങളും ചുവരെഴുത്തുകളും. പൊതുസ്ഥലങ്ങളിൽ നിന്ന് 137779 ഉം സ്വകാര്യ സ്ഥലങ്ങളിൽ നിന്ന് 4076 ഉം പോസ്റ്ററുകളും ചുവരെഴുത്തുകളും മറ്റുമാണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്, ഫ്ലയിങ്ങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡ് എന്നിവ ചേർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്തത്.
അനധികൃത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് സംബന്ധിച്ച് സി-വിജിൽ ആപ്പിലൂടെ 23789 പരാതികൾ ലഭിച്ചു. ഇതിൽ 23680 എണ്ണം തീർപ്പാക്കി. 23412 പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഹരിച്ചു.
മൈക്ക് പെർമിഷൻ, പൊതുയോഗം,വാഹനം തുടങ്ങിയവയ്ക്കുള്ള അനുമതിക്കായി സുവിധ ആപ്പ് വഴി 2115 അപേക്ഷകൾ ലഭിച്ചു. ഇതിൽ 1346 അപേക്ഷകൾക്ക് അനുമതിയും 769 അപേക്ഷകൾ നിരാകരിക്കുകയും ചെയ്തു
Follow us on :
More in Related News
Please select your location.