Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നവീകരിച്ച തന്തെ പെരിയോർ സ്മാരക സമുച്ചയത്തിൻ്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം 12 ന് നടക്കും.

06 Dec 2024 23:45 IST

santhosh sharma.v

Share News :

വൈക്കം: തമിഴ്നാട് സർക്കാർ 8 കോടിയോളം രൂപ വിനിയോഗിച്ച് വൈക്കം വലിയകവലയിൽ നവീകരിച്ച തന്തെ പെരിയോർ സ്മാരക സമുച്ചയത്തിൻ്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം 12 ന് നടക്കും. വൈക്കം സത്യഗ്രഹ

ശതാബ്ദിയോടനുബന്ധിച്ചാണ് തമിഴ്നാട്ടിൽ നിന്നും എത്തി സമരത്തിൽ പ്രധാന പങ്ക് വഹിച്ച പെരിയോർ സ്മാരകം പുനർനിർമ്മിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരള, തമിഴ്നാട് മന്ത്രിമാരും ആഘോഷ ചടങ്ങിൽ പങ്കെടുക്കും. വൈക്കം കായലോര ബീച്ചിൽ നടക്കുന്ന സമ്മേളനത്തിൽ

കാൽലക്ഷത്തിൽ അധികം ആളുകൾ പങ്കെടുക്കും. സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിവിധ വകുപ്പ് അധികൃതരുടെ യോഗം ചേർന്നു. സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന മുന്നോരുക്ക യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.ടി. സുഭാഷ്, കൗൺസിലർമാർ ,തമിഴ്നാട് ലെയ്സൺ ഓഫീസർ ആർ. ഉണ്ണികൃഷ്ണൻ, തമിഴ്നാട് എഞ്ചിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ സി. കാർത്തികേയൻ, പി.സെൽവരാജ്, പി. മോഹനകൃഷ്ണൻ, 

വൈക്കം ഡി വൈ എസ് പി സിബിച്ചൻ ജോസഫ് ,നഗരസഭ സെക്രട്ടറി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. വൈത്തഷ്ടമിക്ക് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇതിൻ്റെ ഭാഗമായും ഏർപ്പെടുത്തുന്നതെന്ന് ഡി വൈ എസ് പി സിബിച്ചൻ ജോസഫ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്നും വരുന്ന ബസ്സ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ പ്രത്യേകം പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. 600 ഓളം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് പുറമെ എക്സൈസ് , ഫയർ ഫോഴ്സ് അടക്കമുള്ള സേനാവിഭാഗങ്ങളുടെയും സേവനവും ഡോക്ടർമാർ, ആംബുലൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ബീച്ച് മൈതനിയിൽ ഏർപ്പെടുത്തും.

ഇടൊയ്ലറ്റ്, കുടിവെള്ള വിതരണം എന്നിവയും

സജ്ജമാക്കും.

Follow us on :

More in Related News