Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2024 10:31 IST
Share News :
വൈക്കം: വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെയും കോട്ടയം വയസ്‌കര കുന്നിൽ പ്രവർത്തിക്കുന്ന ഗലീലിയോ സയൻസ് സെൻ്ററിൻ്റെയും സഹകരണത്തോടെ ടി.വി പുരം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ശാസ്ത്ര എക്സിബിഷൻ സംഘടിപ്പിച്ചു. എക്സിബിഷനിൽ വിവിധ ശാസ്ത്ര മോഡലുകൾ ഒരുക്കിയിരുന്നത് ശ്രദ്ധേയമായി. ആണികസേര, ന്യൂട്ടൺസ് ക്രാഡിൽ, പ്ലാസ്മ ഗ്ലോബ്, പാതാള കിണർ, വിവിധ തരം ടെലിസ്കോപ്പുകൾ, പൊസിഷണൽ അസ്‌ട്രോണമി മോഡലുകൾ തുടങ്ങിയവ എക്സിബിഷനിൽ ക്രമീകരിച്ചിരുന്നത് വിദ്യാർഥികളിൽ ശാസ്ത്ര അവബോധം ഉളവാക്കും വിധമായിരുന്നു. സൺ ഫിൽറ്റർ ഘടിപ്പിച്ച ടെലിസ്കോപ്പുവഴി സൂര്യകളങ്കം കാണുവാനുള്ള അവസരവും ഒരുക്കിയിരുന്നു. സയൻസ് സെൻ്റർ പ്രവർത്തകർ,
അധ്യാപകർ, പി ടി എ ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർഥികൾ, രക്ഷിതാക്കൾ അടക്കം നിരവധി പേർ എക്സിബിഷനിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.