Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്രഷ് കട്ട് സമരം' പിന്തുണയുമായി സർവ്വകക്ഷിയോഗം

08 Nov 2025 12:25 IST

NewsDelivery

Share News :

കോഴിക്കോട് : താമരശ്ശേരി: കഴിഞ്ഞ 5 വർഷമായി ഫ്രഷ് കട്ട് എന്ന പേരിൽ താമരശ്ശേരിക്കടുത്ത് അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യപ്ലാൻ്റിലെ ദുർഗന്ധവും ജല മലിനീകരണവും മൂലം ജീവിതം വഴിമുട്ടിയ തദ്ദേശിയരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് താമരശ്ശേരിയിൽ സർവ്വകക്ഷി യോഗം ചേർന്നു.


2019 ൽ പ്രവർത്തനമാരംഭിച്ച മാലിന്യ സംസ്‌കരണ പ്ലാൻ്റ് പ്രവർത്തനം മൂലം ഗുരുതരമായ വായും ജലമലിനീകരണമാണ് നടക്കുന്നത്? അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ദുർഗന്ധം മൂലം സ്വമീപ പ്രദേശങ്ങളിൽ ജനജീവിതം അസാധ്യമായി തീർന്നതിനെ തുടർന്നാണ് ജനങ്ങൾ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് സമരമാരംഭിച്ചത്


അംഗൻവാടികൾ മുതൽ ഹയർ സെക്കണ്ടറി സ്‌കൂൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ മതങ്ങളുടെ പ്രാർത്ഥനാലയങ്ങളും വൃദ്ധജനങ്ങൾ താമസിക്കുന്ന കേന്ദ്രങ്ങളും ധാരാളം വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടെ സമരമാരംഭിച്ച ശേഷം ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും പലതവണ ചർച്ച നടത്തുകയും ഉറപ്പുകൾ നൽകുകയും ചെയ്തെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിഞില്ല


അധികാരികൾ നൽകിയ ഉറപ്പ് പാലിക്കാതെ കോടതിയിൽ നിന്ന് സമ്പാദിച്ച അനുകൂല ഉത്തരവിൻ്റെ മറവിൽ ജനങ്ങളെ വെല്ലുവിളിച്ച് പ്ലാൻ്റ് പ്രവർത്തിപ്പിക്കാനാണ് കമ്പനി ഉടമകൾ ശ്രമിച്ചത്. ജനങ്ങൾ സംഘടിച്ച് പ്രവർത്തനം തടയാൻ ശ്രമിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷം ഉണ്ടാവുകയും, പോലീസുകാർ ഉൾപ്പടെ നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും പ്രതിഷേധ കാർക്കും പരിക്കേൽക്കുകയും ചെയ്‌തു. സ്ഥാപനത്തിന് അനുകൂലമായി ജനങ്ങളെ ദ്രോഹി ഹിക്കുന്ന നടപടിയാണ് ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും ഭാഗത്ത് നിന്നും ഉണ്ടായത്.


അശാസ്ത്രീയമായും ജനങ്ങളെ വെല്ലുവിളിച്ചും സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന് സർവകക്ഷി യോഗം മുന്നറിയിപ്പ് നൽകി സമരം ചെയ്‌ത ജനങ്ങൾക്ക് നേരെ പോലീസ് അതിക്രമം കാണിക്കുകയും തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്കും ഫാക്ടറിക്കും തീയിടുകയും ചെയ്‌ത സംഭവത്തിൽ സത്യസന്ധമായ സമഗ്ര അന്വഷണം നടക്കണം.


ജനങ്ങൾക്കൊപ്പം നിന്നതിൻ്റെ പേരിൽ വനിതകൾ ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെ പേരിലെടുത്ത കേസ് പിൻവലിക്കണമെന്നും നിരപരാധികളെ വെട്ടയാടുന്നത് പോലീസ് അവസാനിപ്പിക്കണമെന്നും സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.


ജനങ്ങളെ അടിച്ചമർത്തി, കള്ളകേസെടുത്ത് ജയിലിലടച്ച് ഏകപക്ഷീയമായ കമ്പനി തുറക്കാനുള്ള ശ്രമം ബന്ധപ്പെട്ടവർ ഉപേക്ഷിക്കണം. രാപ്പകൽ വീടുകൾ കയറി ഇറങ്ങുന്ന പോലീസ് ഭീകരത മൂലം ഭട്രാമയിലായ സ്ത്രീകളെയും കുട്ടികളെയും കൗൺസിലിങ്ങിന് വിധേയമാക്കാനും, പ്രദേശത്ത് " ഈ മാസം 9 10 തിയ്യതികളിൽ കുടുംബയോഗങ്ങൾ ചേരാനും തീരുമാനിച്ചു.


ഇനിയും പോലീസ് നടപടി തുടർന്നാൽ പോലീസിനെ തടയുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരും. ഒക്ടോബർ 11 ചൊവ്വാഴച്ച 4 മണിക്ക് താമരഃശരിയിൽ സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർവ്വകക്ഷി നേതൃത്വത്തിൽ മഹാറാലി സംഘടിപ്പിക്കും.


യോഗത്തിൽ ഗിരീഷ് ജോൺ അദ്ധ്യക്ഷത വഹിച്ചു നാസർ ഫൈസി കൂടത്തായി സ്വാഗതവും അഗസ്റ്റിൻ മഠത്തിപറമ്പിൽ നന്ദിയും പറഞ്ഞു. ഫാ. ബിബിൻ ജോസ്, ടി.കെ. അരവിന്ദാക്ഷൻ മാസ്റ്റർ, ഗിരീഷ് തേവള്ളി, ഷാഫി വളഞ്ഞ പാറ, പി.ഗിരീഷ്, ഒ.പി. അബ്ദുറഹിമാൻ, ഉല്ലാസ് താമരശ്ശേരി, പി.സി. മോയിൻകുട്ടി, സിദ്ദിഖ്, അഹമ്മദ്‌കുട്ടി ഓമശ്ശേരി, പി.സി. അഷ്‌റഫ്, ഹാരിസ് കോടഞ്ചേരി എന്നിവർ സംസാരിച്ചു.


പത്രസമ്മേളനത്തിൽ ഗിരീഷ് ജോൺ (ചെയർമാൻ, സമരസഹായ സമിതി),നാസർ ഫൈസി കൂടത്തായി (കൺവീനർ, സമരസഹായ സമിതി), ടി.കെ. അരവിന്ദാക്ഷൻ മാസ്റ്റർ (CPIM), ഗിരീഷ് തേവള്ളി (BJP), പി ഗിരീഷ് (Indian National Congress) , കെ.വി. മുഹമ്മദ് (IUML), പി സി അഷ്റഫ് (KVVES, Thamarassery) പങ്കെടുത്തു.

Follow us on :

More in Related News