Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2024 20:32 IST
Share News :
മുക്കം :കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ പുതുതായി തുടങ്ങിയ കറുത്ത പറമ്പിലെ എംസിഎഫ് മാലിന്യങ്ങൾ കുന്ന് കൂടി കൂമ്പാരമായി ചിഞ്ഞ് നാറുന്നു. അതേസമയം മഴയോടപ്പം മാലിന്യത്തിൽ മണ്ണ് ചേർന്ന് ചളിക്കുളമായി മറിയതോടെ ജനങ്ങൾക്ക് ദൂരിതമാകുന്നു. മാലിന്യത്തിനടിയിൽ വിഷ പാമ്പുകളുടെ താവളമായി മാറി. ഹരിത കർമ്മ സേന യെ നിർബദ്ധിച്ച് മാലിന്യം തരം തിരിക്കാൻ ആവശ്യപ്പെടുന്നതായി ആക്ഷേപം ഉയർന്നു. മാസങ്ങളോളം വീടുകളിൽ നിന്ന് എടുക്കാത്ത മാലിന്യം ഒന്നിച്ച് ശേഖരിച്ച് രണ്ടുമാസത്തോളം റോഡ് സൈഡിൽ കൂട്ടിയിട്ട് നനഞ്ഞു കുതിർന്നത്. എം സി എഫിൽ എത്തിച്ച മാലിന്യം അവിടെയും മഴ നനഞ്ഞ് ചെളി കുണ്ടിൽ ആണ്ടു കിടക്കുകയാണ്, തൊട്ടടുത്ത പ്രദേശത്തു നിന്നും വരുന്ന മലിനജലവും കൂടിയായതോടെ, ആകെ പരിതാപകരമായ അവസ്ഥയിലാണ് . എം സി എഫിൽ മാലിന്യം തരംതിരിക്കുന്നതിന് വേണ്ടി ഹരിത കർമ്മ സേനാംഗങ്ങളെ നിർബന്ധിച്ച് പറഞ്ഞയക്കുന്നതായി പരാതി ഉയർന്നിരിക്കയാണ്. അവർക്ക് ഭരസമിതി യാതൊരു സൗകര്യവും ചെയ്തു കൊടുക്കുന്നില്ലതാണ് പരാതിയുയർന്നു. ഡ്രസ്സ് മാറ്റാനോ, ബാത്റൂമിൽ പോകാനോ, ഭക്ഷണം കഴിക്കാനോഉൾപ്പെടെ യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ല എന്നാണ് ആക്ഷേപവും, ശനിയാഴ്ച്ച എം സി എഫ് വൃത്തിയാക്കാൻ പോയവർ ഭാഗ്യം കൊണ്ട് മാത്രമാണ് പാമ്പിന്റെ കടിയേൽക്കാനെ രക്ഷപ്പെട്ടത്,
ഹരിത കർമ്മ സേന അംഗങ്ങളെ മനുഷ്യരായിപ്പോലും കരുതാതെ, വൃത്തിഹീനമായ ചുറ്റുപാടിൽ ജോലി ചെയ്യിപ്പിക്കുന്നതിത് മനുഷ്യാവകാശ ലംഘനമായി കാണേണ്ടിവരും,ഇത്തരം നടപടികൾ സ്വീകരിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു, എം സി എഫ് സന്ദർശിച് ഹരിത കർമ്മ സേന അംഗങ്ങളോടും, പരിസരവാസികളോടും സംസാരിച്ച ശേഷമാണ് എൽഡിഎഫ് മെമ്പർമാർ ഈ ആവശ്യം ഉന്നയിച്ചത്, കെ പി ഷാജി,കെ ശിവദാസൻ, എം ആർ സുകുമാരൻ,ജിജിതാ സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവരാണ്, എം സി എഫ് സന്ദർശിച്ച ശേഷം, നിലപാട് വ്യക്തമാക്കിയത്
ചിത്രം മാലിന്യ കൂമ്പാരം
Follow us on :
Tags:
More in Related News
Please select your location.