Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 08:25 IST
Share News :
ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ കത്തി: മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷപെടുത്തി
നെടുമ്പാശേരി: വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ തീപിടുത്തം. നിരവധി വാഹനങ്ങൾ കത്തി നശിച്ചു.
ആപ്പിൾ റസിഡൻസി ഹോട്ടലിൽ പുലർച്ചേയാണ് തീപിടുത്തം ഉണ്ടായത്. അഗ്നിബാധയിൽ ഒരു കാർ പൂർണമായും 3 കാറുകളും 5 ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല.
അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ പൂർണമായും വൈദ്യുതി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ച് രക്ഷപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.