Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കോൺഗ്രസ് ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അന്തേവാസികൾക്ക് ഭക്ഷണ വിതരണം നടത്തി.

17 Jul 2024 16:14 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരസഭ 86, 87 ബൂത്ത് കോൺഗ്രസ്സ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇണ്ടംതുരുത്തി അമലാഭവനിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണവും നടത്തി. മുൻ നഗരസഭ കൗൺസിലർ സുമ കുസുമൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ഐ എൻ റ്റി യു സി ജില്ലാ ജനറൽ സെക്രട്ടറി ഇടവട്ടം ജയകുമാർ ഉൽഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ അനുസ്മരണ പ്രഭാഷണം നടത്തി. സിസ്റ്റർ എയ്ഞ്ചൽ എസ്എംഎസ്, ബി.ചന്ദ്രശേഖരൻ, പി.എസ്. രാഹുൽ വി. അനൂപ്, അനുകുര്യാക്കോസ്, മാത്തച്ചൻ, പി. ജോൺസൺ, വർഗ്ഗീസ് മാരേഴത്ത്, അപ്പച്ചൻ കൊണത്താപള്ളി , ജോസ് അരക്കത്തിൽ എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News