Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 17:31 IST
Share News :
കോട്ടയം: പല രംഗത്തും ആഗോളതലത്തിൽ തന്നെ അഭിമാനിക്കാവുന്ന തരത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തെ പ്രാപ്തമാക്കിയത് ഇ.എം.എസ്. സർക്കാർ തുടക്കമിട്ട വിപ്ലവകരമായ മാറ്റങ്ങളാണെന്ന് സഹകരണ -തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തുമെല്ലാം മാതൃകയായി ഇന്ന് കേരളം മാറി. നിതി ആയോഗിന്റെ വിലയിരുത്തലിൽ ഏഴ് കാര്യങ്ങളിൽ കേരളം മുന്നിലാണ്. അതിദാരിദ്ര്യ നിർമാർജ്ജനത്തിൽ 2025 നവംബർ 25 ആകുമ്പോഴേക്ക് ദേശീയതലത്തിൽ കേരളം ഒന്നാമതെത്തും. വികസന രംഗത്ത് വിസ്മയങ്ങൾ തീർക്കാൻ നമുക്ക് കഴിഞ്ഞു. ഗെയിൽ പൈപ്പ് ലൈൻ, ഹൈവേ വികസനം എന്നിവ അസാധ്യമെന്ന് പറഞ്ഞ് പലരും തള്ളിക്കളഞ്ഞവയാണ്. മെട്രോ റെയിൽ, വാട്ടർ മെട്രോ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ നമ്മുടെ ഇച്ഛാശക്തിയുടെ തെളിവുകളാണ്. ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുന്ന വിധത്തിലേക്ക് കേരളത്തിലെ സർവകലാശാലകൾ വളർന്നുവെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കളക്‌ട്രേറ്റിന്റെ പൂമുഖത്ത് സ്ഥാപിച്ച ബോർഡിൽ 'എന്റെ വാക്ക്' എഴുതി മന്ത്രി വി. എൻ. വാസവൻ പരിപാടിക്കു തുടക്കം കുറിച്ചു. ചട
ങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു അധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, നഗരസഭാംഗം റീബ വർക്കി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ മെഡിക്കൽ ഓഫീസർ. ഡോ. എൻ. പ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ആർടിഒ കെ. അജിത്കുമാർ, സാക്ഷരതാമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ. വി. രതീഷ് എന്നിവർ സംസാരിച്ചു.
വാരാഘോഷത്തോടനുബന്ധിച്ച് സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓഫീസ് തലവന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളും അധ്യാപകരും മലയാളഭാഷാ പ്രതിജ്ഞയെടുത്തു.
Follow us on :
Tags:
More in Related News
Please select your location.