Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെട്ടെന്ന് കേള്‍ക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് കണക്കുകളാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. മാധ്യമങ്ങളുടെ രീതി പരിശോധിക്കേണ്ട ഘട്ടമാണിത്; മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

21 Sep 2024 12:40 IST

Shafeek cn

Share News :

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ചെലവ് കണക്കുകള്‍ പുറത്തുവന്ന വാര്‍ത്തകളില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘അതിര് ലംഗിച്ച ദുഷ്പ്രചാരണമാണിത്. മാധ്യമങ്ങളുടെ രീതി പരിശോധിക്കേണ്ട ഘട്ടമാണിത്. ഓണ ദിവസങ്ങളിലാണ് വാര്‍ത്ത വന്നത്. ഈ വ്യാജ വാര്‍ത്ത വായനക്കാരിലും സംശയമുണ്ടാക്കി’- മുഖ്യമന്ത്രി പറഞ്ഞു.


മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്


വയനാട്ടില്‍ ചെലവിട്ട കണക്കുമായി സര്‍ക്കാര്‍ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേള്‍ക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് കണക്കുകളാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാര്‍ത്തകള്‍ ലോകം മുഴുവന്‍ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തില്‍ സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്നും മുഖ്യമന്ത്രി.

Follow us on :

More in Related News