Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാര്യ മരിച്ചു പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ചു

22 Jul 2024 08:18 IST

Anvar Kaitharam

Share News :

ഭാര്യ മരിച്ചു പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ചു


പറവൂർ: ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവും തൂങ്ങി മരിച്ചു.

ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി മനയ്ക്കപ്പറമ്പിനുസമീപം താമസിക്കുന്ന ശാസ്താംപടിക്കല്‍ ജോര്‍ജിന്റെ മകന്‍ ഇമാനുവല്‍(29), ഭാര്യ മരിയ റോസ് (21) എന്നിവരാണ് മരിച്ചത്. 

കൊങ്ങോര്‍പ്പിള്ളിയില്‍ രണ്ടു വര്‍ഷം മുമ്പ് താമസമാക്കിയ ഇവർക്ക് 28 ദിവസം പ്രായമുള്ള കുട്ടിയടക്കം രണ്ടു മക്കളുണ്ട്. ശനിയാഴ്ച അയല്‍ക്കാരുമായി ഇമാനുവല്‍ വഴക്കിട്ടതായി പറയുന്നു. ഇതേച്ചൊല്ലി ഇമാനുവേലും മരിയയുമായും വാക്കുതർക്കമുണ്ടായി. തുടര്‍ന്ന് മരിയ മുറിയുടെ വാതിലടച്ച് തൂങ്ങുകയായിരുന്നു. ഇമാനുവേലും ബന്ധുക്കളും ചേര്‍ന്ന് മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാ രാത്രി മരിയ മരിച്ചു. ഇതോടെ മനോവിഷമത്തിലായ ഇമാനുവേൽ ആശുപത്രിയിലെ മുറിക്കകത്ത് തുങ്ങിമരിക്കുകയായിരുന്നു. ഇമാനുവേലിൻ്റെ മാതാപിതാക്കളായ ജോർജും, മേരിയും ഇവർക്കൊപ്പമായിരുന്നു താമസം.

 എറണാകുളം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം തിങ്കളാഴ്ച കൊങ്ങോര്‍പ്പിള്ളി സെൻ്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ഒരു വയസുള്ള ആദം മകനാണ്.

Follow us on :

More in Related News