Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2025 19:07 IST
Share News :
മലപ്പുറം : സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന വികസന സദസ്സിനു മലപ്പുറം ജില്ലയില്‍ സെപ്റ്റംബര്‍ 30ന് (ചൊവ്വ) തുടക്കമാവും. ഗ്രാമ പഞ്ചായത്തുകൾ, നഗരസഭകൾ ഉൾപ്പെടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടി ഒക്ടോബർ 20 നകം പൂർത്തിയാകും.
പുറത്തൂര്‍, വട്ടംകുളം ഗ്രാമപഞ്ചായത്തുകളിലാണ് ജില്ലയിലെ ആദ്യ വികസന സദസ്സ് നടക്കുന്നത്. 30-ാം തിയതി (ചൊവ്വ) രാവിലെ 10ന് പുറത്തൂരില്‍ ഗ്രീന്‍ ലാന്‍ഡ് ഓഡിറ്റോറിയത്തിലും വട്ടംകുളത്ത് വിവാ പാലസ് ഓഡിറ്റോറിയത്തിലുമാണ് പരിപാടികൾ നടക്കുന്നത്.
ഒക്ടോബര്‍ നാലിന് മംഗലം, മൊറയൂര്‍, തെന്നല എന്നീ ഗ്രാമപഞ്ചായത്തുകളില്‍ വികസന സദസ്സ് നടക്കും. ഒക്‌ടോബര്‍ 20 നുള്ളില്‍ ജില്ലയിലെ 106 തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ്സ് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ഭാവി പദ്ധതികള്‍ക്ക് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനും വികസന പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനുമാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡുകളിലെയും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ എം എല്‍ എ മാര്‍, പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ചെയര്‍പേഴ്‌സണ്‍), ജില്ലാ കളക്ടര്‍ (കോ-ചെയര്‍മാന്‍), തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ (കണ്‍വീനര്‍), ജില്ലാ പ്ലാനിങ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിക്കാണ് വികസന സദസ്സിന്റെ ഏകോപന ചുമതല. ഓരോ പഞ്ചായത്തിലെയും റിസോഴ്‌സ് പേഴ്‌സണുള്ള പരിശീലനം ഓണ്‍ലൈനായി നല്‍കിയിരുന്നു.
പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം സെപ്റ്റംബര്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.