Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിന്നും വീട്ടമ്മയെ കാണാതായതായി പരാതി.

24 Jul 2024 17:24 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പിൽ നിന്നും വീട്ടമ്മയെ കാണാതായതായി പരാതി.തലയോലപ്പറമ്പ് തിരുപുരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അശ്വതി ഭവനിൽ രമേശൻ്റെ ഭാര്യ - ഇന്ദിര (63)നെയാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിൽ നിന്നും കാണാതായത്. ഉച്ചയ്ക്ക് ഭർത്താവുമായി വഴക്കിട്ടശേഷം ട്യൂഷൻ ടീച്ചറായ ഇവർ ട്യൂഷൻ സെൻ്ററിലേക്ക് എന്ന് പറഞ്ഞ് പോകുകയായിരുന്നു. വൈകിട്ട് ഏറെ നേരം കഴിഞ്ഞും കാണാതായതോടെ വീട്ടുകാർ അന്വോഷിച്ചപ്പോഴാണ് ഇവർ മൊബൈൽ ഫോൺ എടുക്കാതെയാണ് പോയതെന്ന് അറിയുന്നത്. തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. സി സി ടി വി കേന്ദ്രീകരിച്ച് പോലീസ് അന്വോഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Follow us on :

More in Related News