Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 14:19 IST
Share News :
വയനാടിനൊപ്പം വരാപ്പുഴ പുത്തൻപള്ളിയുടെ കരുതൽ
പറവൂർ: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പട്ട ഒരു കുടുംബത്തിന് വാരാപ്പുഴ പുത്തൻപളളി സെന്റ് ജോർജ്ജ് ഇടവക ഭവനം നിർമ്മിച്ചു നൽകും.
എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ വഴിയാണ് ഭവന നിർമാണ പദ്ധതി നടപ്പാക്കുന്നത്. ഇടവകജനങ്ങൾ സമാഹരിച്ച എട്ട് ലക്ഷം രൂപ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളത്തുവെള്ളിലിന് ഇടവക വികാരി ഫാ. അലക്സ് കാട്ടേഴത്തും വൈസ് ചെയർമാൻ സാജൻ ചക്ക്യത്ത്, കൈക്കാരന്മാരായ ബൈജു തളിയത്ത്, ബെന്നി പുതുശ്ശേരി എന്നിവർ ചേർന്ന് കൈമാറി.
സഹ വികാരി ഫാ. എബിൻ ഇടശ്ശേരി, മദർ സുപ്പീരിയർ സി. റോസ് കാർമൽ എന്നിവർ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.