Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 21:39 IST
Share News :
പഞ്ചായത്തംഗം ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
മറ്റത്തൂര്‍:അനുമതിയില്ലാതെ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുത്തില്ലെന്നാരോപിച്ച് വാര്‍ഡ് അംഗം പഞ്ചായത്തോഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. മറ്റത്തൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡ് മെംബര്‍ ശിവരാമന്‍ പോതിയിലാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മാംസാവശിഷ്ടങ്ങളില്‍ നിന്ന് മൃഗക്കൊഴുപ്പ് വേര്‍തിരിച്ചെടുക്കുന്ന സംരംഭം കഴിഞ്ഞ ദിവസം 13ാം വാര്‍ഡില്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ പരാതിയുമായി പരിസരവാസികള്‍ തന്നെ സമീപിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയതെന്നും എന്നാല്‍ മൂന്നുദിവസമായിട്ടും നടപടിയുണ്ടാകാത്തതിനാലാണ് താന്‍ കുത്തിയിരിപ്പു സമരം നടത്തിയതെന്ന് ശിവരാമന്‍ പോതിയില്‍ പറഞ്ഞു. വിഷയം വിവാദമായ സാഹചര്യത്തില്‍ മാംസാവശിഷ്ടങ്ങളില്‍ നിന്ന് കൊഴുപ്പ് വേര്‍തിരിക്കുന്ന സംരംഭം പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് തന്നെ അറിയിച്ചതായി വാര്‍ഡ് മെംബര്‍ പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.