Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 16:35 IST
Share News :
കോട്ടയം: ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുരുന്നുകളെ വരവേൽക്കാൻ പനച്ചിക്കാട് ഒരുങ്ങി. അക്ഷരരൂപിണിയായ സരസ്വതി ദേവിയുടെയും പ്രപഞ്ച സംരക്ഷകനായ ഭഗവാൻ മഹാവിഷ്ണുവിന്റെയും ചൈതന്യം നിറഞ്ഞു നിൽക്കുന്നതാണ് ദക്ഷിണ മൂകാംബിയെന്ന് പ്രസിദ്ധമായ പനച്ചിക്കാട് സരസ്വതീ ക്ഷേത്രം. വിജയദശമി ദിനമായ നാളെ രാവിലെ നാലിന് വിശേഷാല്‍ പൂജകള്‍ക്കുശേഷം തന്ത്രി പൂജയെടുക്കുന്നതോടെ വിദ്യാരംഭത്തിനു തുടക്കമാകും. വിദ്യാമണ്ഡപത്തില്ലാണ് വിദ്യാരംഭം നടക്കുന്നത്. നാളെ വരെ ക്ഷേത്രത്തില്‍ സരസ്വതി ചൈതന്യം ആവാഹിച്ചുള്ള പ്രത്യേക പൂജകൾ നടക്കും. ആദ്യാക്ഷര കുറിക്കാനെത്തുന്ന കുരുന്നുകളെയും മാതാപിതാക്കളെയും മറ്റ് ഭക്തരെയുംകൊണ്ട് ക്ഷേത്രവും പരിസരവും നിറയും.
പ്രത്യേകമായി ഒരുക്കിയ വിദ്യാമണ്ഡപത്തില്‍ കുട്ടികള്‍ക്ക് തിക്കുംതിരക്കും അനുഭവപ്പെടാതെ ആദ്യക്ഷരം കുറിക്കാനുള്ള വിപുലമായ സൗകര്യമാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. 51 ആചാര്യന്‍മാരാണ് കാർമികത്വത്തിലാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്. ഇരുപതിനായിരത്തിലേറെ കുട്ടികള്‍ ഇത്തവണ സരസ്വതി സന്നിധിയില്‍ ആദ്യാക്ഷരം കുറിയ്‌ക്കാൻ എത്തുമെന്നാണ് പ്രതീക്ഷ. ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ കുരുന്നുകള്‍ക്കും ആദ്യാക്ഷരം കുറിയ്‌ക്കാന്‍ സൗകര്യമൊരുക്കും. ഉച്ചകഴിഞ്ഞ് മൂന്നുവരെയെങ്കിലും ചടങ്ങ് നീളുമെന്നാണ് ദേവസ്വത്തിന്റെ കണക്കുകൂട്ടല്‍.
ഇന്നു വൈകിട്ട് മുതല്‍ ഭക്‌തര്‍ എത്തിത്തുടങ്ങുമെന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിങ്ങിനു വിശാലമായ സൗകര്യമൊരുക്കിയിട്ടുണ്ട്. പോലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നിര്‍ദേശം പാലിച്ചാല്‍ സുഗമമായി എഴുത്തിനിരുത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു ദേവസ്വം ഭരണാധികാരികള്‍ പറഞ്ഞു.
ദേശാധിപത്യ സ്വഭാവത്തോടുകൂടിയ മഹാവിഷ്‌ണു, സർവാഭീഷ്‌ടദായിനിയായ സരസ്വതി, ഗണപതി, ശിവൻ, ശാസ്‌താവ്, യക്ഷി, നാഗരാജാവ് എന്നീ ക്രമത്തിലാണ് ദക്ഷിണ മൂകാംബിയെന്ന് പ്രസിദ്ധമായ പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടത്. മഹാവിഷ്‌ണുവിനും സരസ്വതിക്കും തുല്യപ്രാധാന്യമാണുള്ളത്.
Follow us on :
Tags:
More in Related News
Please select your location.