Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2025 19:04 IST
Share News :
മലപ്പുറം : ബസ് ഫീസ് അടയ്ക്കാൻ വൈകിയതിനാല്‍ അഞ്ച് വയസുകാരനെ സ്കൂള്‍ ബസില്‍ കയറ്റാതെ വഴിയില്‍ ഉപേക്ഷിച്ച് ജീവനക്കാർ. മലപ്പുറം ചേലാമ്പ്ര
എല്‍പി സ്കൂളിലെ യുകെജി വിദ്യാർത്ഥിയെ ആണ് വഴിയില്‍ ഉപേക്ഷിച്ചത്. ബസ് ഫീസായ 1000 രൂപ അടയ്‌ക്കാൻ വൈകുന്നതിനാല്‍ കുട്ടിയെ ബസില്‍ കയറ്റരുതെന്ന് പ്രധാനദ്ധ്യാപിക ജീവനക്കാർക്ക് നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ വിവരം തങ്ങളെ നേരത്തെ അറിയിച്ചെല്ലെന്നാണ് വീട്ടുകാർ പറയുന്നത്.
സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, ശിശുസംരക്ഷണ സമിതി, പോലീസ് എന്നിവർക്ക് വീട്ടുകാർ പരാതി നല്‍കി.
എല്ലാദിവസത്തെയും പോലെ രാവിലെ സ്കൂളിലേക്ക് പോകാൻ മറ്റൊരു കുട്ടിക്കൊപ്പം ബസ് കാത്ത് നില്‍ക്കുകയായിരുന്നു അഞ്ച് വയസുകാരൻ. എന്നാല്‍ ബസ് ഡ്രൈവർക്കുള്‍പ്പെടെ പ്രധാനാദ്ധ്യാപിക നിർദ്ദേശം നല്‍കിയിരുന്നതിനാല്‍ ബസില്‍ കയറാൻ കുട്ടിയെ അനുവദിച്ചില്ല. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു കുട്ടിയെ മാത്രം കയറ്റി സ്കൂള്‍ ബസ് കടന്നുപോയി.
വഴിയില്‍ ഒറ്റയ്‌ക്കായി പോയ അഞ്ച് വയസുകാരൻ സ്കൂളില്‍ പോകാനാകാതെ തിരികെ നടന്നു. കരഞ്ഞു കൊണ്ട് വരുന്ന കുട്ടിയെ കണ്ട അയല്‍ക്കാരാണ് സുരക്ഷിതമായി വീട്ടില്‍ എത്തിച്ചത്.
സംഭവം വാർത്തയായതിന് പിന്നാലെ സ്‌കൂള്‍ അധികൃതരും പിടിഎ അംഗങ്ങളും വീട്ടിലെത്തി മാപ്പ് പറഞ്ഞു. സംഭവം കുട്ടിയെ മാനസികമായി ബാധിച്ചെന്നും ഇനി അതേ സ്കൂളിലേക്കയയ്ക്കാൻ തയ്യാറല്ലെന്നും വീട്ടുകാർ പറയുന്നു.
Follow us on :
Tags:
Please select your location.