Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലെ ഉൽസവത്തിൻ്റെ കൊടിയേറ്റിനുള്ള കൊടിക്കൂറ സമർപ്പണം ഭക്തി സാന്ദ്രമായി.

05 Nov 2024 20:14 IST

santhosh sharma.v

Share News :

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉൽസവത്തിനും കൊടിയേറ്റിനുള്ള കൊടിക്കൂറയുടെ സമർപ്പണം ഭക്തി സാന്ദ്രമായി. ഉദയനാപുരം ക്ഷേത്രത്തിൽ രാവിലെ 9 നും വൈക്കം ക്ഷേത്രത്തിൽ രാവിലെ 9.45 നുമാണ് കൊടിക്കൂറ സമർപ്പണം നടന്നത്. എക്സലൻ്റ് ഉടമ വൈക്കപ്രയാർ ആലുങ്കൽ പ്രതാപചന്ദ്രനാണ് ഇരു ക്ഷേത്രങ്ങളിലും കൊടിക്കൂറ വഴിപാടായി സമർപ്പിച്ചത്. കൊടിക്കൂറ കിഴക്കേ ഗോപുര നടയിൽ നിന്നും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ച ശേഷമാണ് ക്ഷേത്ര കൊടിമരച്ചുവട്ടിൽ സമർപ്പിച്ചത്.തുടർന്ന് ദേവസ്വം അധികൃതർ കൊടിക്കൂറ ഏറ്റുവാങ്ങി അവകാശിയായ മൂസതിനെ ഏല്പിച്ചു.

അഞ്ചര മീറ്റർ നീളത്തിൽ നവഗ്രഹ സങ്കല്പത്തിൽ ഒൻപത് വർണ്ണങ്ങളിലായി നിർമ്മിക്കുന്ന കൊടിക്കൂറയിലെ ഏഴു നിറം മൂന്ന് തവണ ആവർത്തിച്ച് ഇരുപത്തിയൊന്നു കോളമായാണ് കൊടിക്കൂറയുടെ നിർമാണം. 

വൈക്കം ക്ഷേത്രത്തിലെ കൊടിക്കൂറയിൽ നന്ദികേശ്വൻ, തൃക്കണ്ണ്, വലിയ കുമിള, കാളാഞ്ചി, ഓട്ടുമണി, മാൻ എന്നിവയും ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കുറയിൽ ചന്ദ്രക്കല, വെള്ളി കുമിള, തമിഴിൽ ഓം എന്നക്ഷരം, മയിൽ വാഹനം കാളാഞ്ചി, ഓട്ടുമണി എന്നിവ ആലേഖനം ചെയ്തിരിക്കുന്നത്. ശബരിമല ഉൾപ്പടെ നിരവധി ക്ഷേത്രങ്ങളിൽ കൊടിക്കൂറ നിർമ്മിച്ച 

ചെങ്ങന്നൂർ പാണംപറമ്പിൽ മുണ്ടൻകാവ് കെ.ജി.സാജനാണ് ഇരു ക്ഷേത്രങ്ങളിലും കൊടിക്കൂറകൾ തയ്യാറാക്കിയത്.



Follow us on :

More in Related News