Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 11:45 IST
Share News :
ചാവറ സാന്ത്വന പദ്ധതിയുടെ കാരുണ്യ സ്പർശം
പറവൂർ: കൂനമ്മാവ് കുര്യാക്കോസ് ചാവറ മെമ്മോറിയൽ ഐടിഐ യുടെ ചാവറ സാന്ത്വന പദ്ധതിയുമായി ചേർന്ന് ചിറ്റാറ്റുകര പഞ്ചായത്ത് അക്ഷയ കേന്ദ്രം ഒരുക്കിയ കാരുണ്യ സ്പർശം പദ്ധതി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്തിനി ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കുര്യാക്കോസ് മെമ്മോറിയൽ ഐടിഐ പ്രിൻസിപ്പാൾ റവ. ഫാദർ ജോബി കോഴിക്കോട് സി എം ഐ അനുഗ്രഹ പ്രഭാഷണം നടത്തി. വടക്കേക്കര പോലീസ് സബ് ഇൻസ്പെക്ടർ ഷെറിൻ എം എസ് കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായുള്ള സൈക്കിൾ വിതരണം ഉദ്ഘാടനം ചെയ്തു. സർവീസ് സഹകരണ ബാങ്ക് മാനേജർ റഷീദ് ലോഗോ പ്രകാശനം നടത്തി. വാർഡ് മെമ്പർ ഗിരിജ അജിത്ത്കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ താജുദ്ദീൻ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.