Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 20:11 IST
Share News :
'മയിലാട്ടം' കൊണ്ട് പൊറുതിമുട്ടി മുൻ ചെയർമാൻ
പറവൂർ: മുൻ പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി കുറുപ്പാണ് മയിലുകളുടെ വിളയാട്ടം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ദേശീയപാതക്കു
വേണ്ടി ഏറ്റെടുത്ത സ്ഥലത്ത പൊന്തക്കാട്ടിൽ എത്തിയ ഇവ പിന്നെ പോയിട്ടില്ല. ഇപ്പോൾ ദേശീയപാതയുടെ സ്ഥലങ്ങൾ വൃത്തിയാക്കി നിർമ്മാണം തുടങ്ങിയതോടെ പറമ്പുകളിലേക്ക് കുടിയേറിയിരിക്കുകയാണ്. പരിസരത്തെ വീടുകളിലെല്ലാം നിത്യസന്ദർശകരായ ഇവർ കൗതുക കാഴ്ചയും ചിലപ്പോൾ ശല്യക്കാരുമാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുട്ടയിട്ട് വിരിഞ്ഞ് രണ്ട് കുട്ടികളുമായാണ് മയിൽ കുടുംബം നടക്കുന്നത്. മുൻ ചെയർമാനും കുടുംബവും രണ്ടു ദിവസം വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വീട് ഇവർ സ്വന്തമാക്കിയ പോലെയായി. കാർ പോർച്ചും സിറ്റൗട്ടും വേണ്ടപോലെ ഉപയോഗിച്ച മയിലമ്മയും കുട്ടികളും കസേരകളടക്കം വൃത്തികേടാക്കി. അടുക്കള കൃഷിയടക്കം വിളകളും ഇവർ കൈയടക്കി. ഇപ്പോൾ മുറ്റത്തും പരിസരത്തും പേടിയില്ലാതെയാണ് ഇവയുടെ നടപ്പ്. പ്രത്യേക സംരക്ഷണമുള്ള പട്ടികയിൽ ഉൾപ്പെട്ടവ ആയതിനാൽ ആട്ടി ഓടിക്കാനും കഴിയുന്നില്ലയെന്നാണ് രമേഷ് കുറുപ്പ് പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.