Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ ജനകീയ ശുചിത്വ ക്വിസ് മത്സരം തുടങ്ങി; ഒക്‌ടോബർ 15 വരെയാണ് മത്സരം

05 Oct 2024 16:09 IST

- santhosh sharma.v

Share News :

വൈക്കം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ  ജനകീയ ശുചിത്വ ക്വിസ് മത്സരം തുടങ്ങി. ഒക്‌ടോബർ 15 വരെയാണ് മത്സരം. വൈക്കത്തെ ആറ് പഞ്ചായത്ത് ഓഫീസുകൾക്ക് മുൻപിലും താലൂക്ക് ഓഫീസിന് മുൻപിലും ജനകീയ ശുചിത്വ ക്വിസ് മത്സരത്തിന്റെ ബോക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്. ചോദ്യാവലി കുടുംബശ്രീ, ഹരിതകർമ്മ സേന, ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽനിന്നു ലഭിക്കും.

ഒക്‌ടോബർ 15ന് ഉച്ചകഴിഞ്ഞു രണ്ടുമണി വരെ മത്സരത്തിൽ പങ്കെടുക്കാം. ഒക്‌ടോബർ 16 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നറുക്കെടുപ്പ് നടത്തി വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. എൽ.ഇ.ഡി. ടിവി, മൊബൈൽ ഫോൺ, പ്രഷർ കുക്കർ, തുടങ്ങി 21 സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ പരിശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിരവധി കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണെന്ന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രഞ്ജിത് പറഞ്ഞു.



Follow us on :

More in Related News