Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ഒന്നര കിലോ കഞ്ചാവുമായി അഥിതി തൊഴിലാളിയെ കാലടി പോലീസ് പിടികൂടി

21 Jun 2024 07:55 IST

Prasanth parappuram

Share News :

അങ്കമാലി: ഒന്നരകിലോ കഞ്ചാവുമായി അഥിതി തൊഴിലാളിയെ കാലടി പോലീസ് പിടികൂടി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സഹിൻ മണ്ഡൽ ആണ് പിടിയിലായത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുർന്ന് നടത്തിയ പരിശോധനയിൽ തിരുവൈരാണിക്കുളം ഇരവി മുരം ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പ്രതിയിലാകുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സഹാസികമായാണ് പോലീസ് പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രതി കഞ്ചാവ് കൊണ്ടുവരുന്നത്. തുടർന്ന് കേരളത്തിലെത്തിച്ച് അവശ്യക്കാർക്ക് വിൽപ്പന നടത്തുകയാണ് ചെയുന്നത്. ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയാണ് പ്രതി മാസങ്ങൾക്ക് മുൻപും തുരുവൈരാണിക്കുളത്ത് നിന്ന് ഇത്തരത്തിൽ കഞ്ചാവുമായി അഥിതി തൊഴിലാളിയെ പിടികൂടിയിരുന്നു.




 

Follow us on :

More in Related News