Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.വി പുരം ഗ്രാമപഞ്ചായത്ത് അധികൃതരുടെ ജനാധിപത്യ വിരുദ്ധ നടപടി; കോൺഗ്രസ്‌ പ്രതിഷേധ യോഗവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി.

12 Mar 2025 13:59 IST

santhosh sharma.v

Share News :

വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്തിൽ റോഡ് പണികളുടെ ബില്ലുകൾ ക്രമവിരുദ്ധമായി മാറിയത് ചോദ്യം ചെയ്തതിന്റെ പേരിൽ ഗ്രാമ പഞ്ചായത്ത് അംഗം ടി. അനിൽകുമാറിനെതിരെ കള്ളകേസ് എടുപ്പിച്ച ഗ്രാമപഞ്ചായത്ത് അധികൃതരുടെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ കോൺഗ്രസ്‌ പ്രതിഷേധ യോഗവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി. ടി വി പുരം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിശദീകരണയോഗവും ഒപ്പ് ശേഖരണവും യു ഡി എഫ് വൈക്കം നിയോജക മണ്ഡലം കൺവീനർ ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ടി. എസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പാർലമെന്ററി പാർട്ടി ലീഡർ ടി. അനിൽകുമാർ, അഡ്വ. പി. എ സുധീരൻ, അഡ്വ. എസ്. സാനു, ശ്രീരാജ് ഇരുമ്പേപള്ളിൽ, വർഗ്ഗീസ് പുത്തൻചിറ, സ്കറിയ ആന്റണി, ആർ. റോയ്, കെ. എസ് ബഹുലേയൻ, രമണൻ പയറാട്ട്, സേവ്യർ കരീചിറ, വി. ടി സത്യജിത്ത്, ടി. കെ അനിയപ്പൻ, അക്ഷയ് ശങ്കർ, രവി തലമുടിത്തറ, ശരത്ത് എ. എസ്, സാബു ചാത്തുവള്ളി, സന്തോഷ്‌ ആഞ്ഞിലിക്കൽ, ഫ്രാൻസിസ് മുട്ടത്തിൽ, പി. പി സുനേഷ്, റോയ് തൈക്കൂട്ടത്തിൽ, ജയറാം അമ്പാടി, സുമേഷ് പുളിയപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. 2024 ലെ ഓഡിറ്റ് റിപ്പോർട്ടിലെ അഴിമതികൾക്കെതിരെ പരാതി നൽകുന്നതിനും ഭരണ സമിതിയുടെ അഴിമതികൾ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടുന്നതിനും യോഗം തീരുമാനിച്ചു. 

Follow us on :

More in Related News