Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2025 18:46 IST
Share News :
കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോൽസവം ആവേശഭരിതമായി നടത്തി. കലാരംഗങ്ങളിലെ വൈവിധ്യങ്ങളിലൂടെ ഭിന്നശേഷിക്കാർ തങ്ങളുടെ കഴിവുകളും പ്രതിഭകളും തെളിയിച്ച പരിപാടികൾ വലിയ ആഘോഷമായി മാറി.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി സംഘടിപ്പിച്ച കലോൽസവത്തിൽ വിവിധ സ്കൂളുകളിലെയും സ്ഥാപനങ്ങളിലെയും ഭിന്നശേഷിക്കാരായ കുട്ടികളും യുവാക്കളും സജീവമായി പങ്കെടുത്തു. സംഗീതം, നൃത്തം, ഒപ്പന, കഥാവതരണം, കവിതാവായനം തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി. കുട്ടികളുടെ കലാപ്രതിഭകൾ മാത്രമല്ല, ആത്മവിശ്വാസവും സൃഷ്ടിപരമായ കഴിവുകളും വേദിയിലൂടെയെല്ലാം തെളിയിക്കപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ സ്പീക്കർ വി.കെ ഫാത്തിമ അസ് ല മുഖ്യാതിഥിയായി . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻ്റുമാരായ വളപ്പിൽ റസാഖ്, ലിജി പുൽക്കുന്നുമ്മൽ, ഓളിക്കൽ ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മറ്റി അധ്യക്ഷരായ എൻ അബൂബക്കർ, എൻ ഷിയോ ലാൽ, എം.കെ നദീറ , കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. അനിൽകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഖാലിദ് കിളിമുണ്ട, സി.ഡി.പി.ഒ ജയശ്രീ, സി.വി സംജിത്ത്, എം.എം സുധീഷ് കുമാർ, എ.കെ ഷൗക്കത്തലി, തളത്തിൽ ചക്രായുധൻ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.