07 Oct 2024 08:21 IST
Share News :
വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവം സമാപിച്ചു
പറവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവം സമാപിച്ചു.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.ഡോ.കെ ജി പൗലോസ് അധ്യക്ഷനായി. രാവിലെ 'ഭാഷയും സംസ്കാരവും' എന്ന വിഷയത്തിൽ ഡോ.പി പവിത്രൻ സംസാരിച്ചു.പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ടി കെ മീരാഭായി, എം എം സചീന്ദ്രൻ, ഡോ.ടി പി കലാധരൻ, ടി വി നിഥിൻ, പി വി ദിവാകരൻ, പി കെ അരവിന്ദാക്ഷൻ, കെ കെ വി പ്രകാശ്, കെ പി രവികുമാർ, പി ദി ദീപാമണി, എ കെ ജോഷി എന്നിവർ സംസാരിച്ചു.വി കെ എസിൻ്റെ പുതപ്പാട്ട് അവതരിപ്പിച്ചു.
Follow us on :
Tags:
Please select your location.