Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെട്ടിപ്പടി ഹെൽത്ത് സെൻ്റർ വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധവുമായി എസ്.ഡി.പി.ഐ.

05 Jul 2025 16:18 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : തകർച്ച ഭീഷണി നേരിടുന്ന ചെട്ടിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ വികസന സമിതിയോഗത്തിലേക്ക് പ്രതിഷേധവുമായി എസ്.ഡി.പി.ഐ.

ഇന്ന് (ശനി) രാവിലെ പതിനൊന്ന് മണിക്ക് ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിൽ വെച്ച് ചേർന്ന് ആരോഗ്യ വികസന സമിതിയോഗത്തിലേക്കാണ് എസ്.ഡി.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.


പരപ്പനങ്ങാടി മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള ചെട്ടിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ കെട്ടിടങ്ങളും മറ്റും തകർച്ച ഭീഷണി നേരിടുകയും, മതിയായ ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്താത്തതും വാർത്തയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് ഒരാൾ മരിച്ചതിനെ തുടർന്നാണ് അതിനേക്കാൾ തകർച്ച നേരിടുന്ന ആശുപത്രികളുടെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.


പരപ്പനങ്ങാടി ,വള്ളിക്കുന്ന്, മൂന്നിയൂർ ഭാഗങ്ങളിലെ ആശാകേന്ദ്രമാണ് ചെട്ടിപ്പടി ഹെൽത്ത് സെൻ്റർ. നേരത്തെ നിരവധി ഡോക്ടർമാരും പ്രസവമടക്കം നടന്നിരുന്ന ഇവിടെ വർഷങ്ങളായി അവഗണന നേരിടുകയാണന്നും, സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി സർക്കാർ ആശുപത്രിയായ ഇതിനെ തകർക്കാൻ അധികാരികൾ ശ്രമിക്കുകയാണന്നും ആരോപിച്ചാണ് ആശുപത്രി വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധവുമായി എസ്.ഡി.പി.ഐ പ്രവർത്തകർ തള്ളി കയറിയത്.


ഏത് നിമിഷവും നിലം പൊത്താവുന്ന വാട്ടർ ടാങ്കും, കെട്ടിടങ്ങളും ഉടനെ പൊളിച്ച് മാറ്റി പുതിയത് നിർമ്മിക്കുക, മതിയായ ഡോക്ടർമാരേയും, ചികിത്സ സംവിധാനങ്ങളും ഒരുക്കുക, നിർത്തിവെച്ച കിടത്തി ചികിത്സ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മാത്രവുമല്ല സാധാരണക്കാരൻ്റെ ആശ്രയ കേന്ദ്രത്തിനെ തകർക്കാനാണ് ആരോഗ്യ വികസന സമിതി പ്രവർത്തിക്കുന്നതെന്നും, ഭരണപ്രതിപക്ഷ ഐക്യമാണ് അതിന് വേണ്ടി പ്രവർത്തിക്കുന്നതെന്നും എസ്.ഡി.പി.ഐ പ്രവർത്തകർ ആരോപിച്ചു. പ്രതിഷേധത്തിന് സിദ്ധീഖ് കെ, പാണ്ടി യാസർ അറഫാത്ത് , ശറഫു ചെട്ടിപ്പടി, സിറാജ് കൊടപ്പാളി നേതൃത്വം നൽകി.

Follow us on :

More in Related News