Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി നഗരസഭ കേരളോത്സവ പ്രതിഭകളെയും, കലാകായിക രംഗത്ത് ഉന്നത വിജയം നേടിയവരെയും ആദരിച്ചു.

10 Feb 2025 19:35 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ കേരളോത്സവത്തോട് അനുബന്ധിച്ച് വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ   വിജയം കരസ്ഥമാക്കിയവരെയും കലാ കായിക രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വരെയും നഗരസഭ ആദരിച്ചു. ചടങ്ങ് നഗരസഭ ചെയർമാൻ പി പി ഷാഹുൽഹമീദ് ഉദ്ഘാടനം നിർവഹിച്ചു.


ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി ഷാഹിദ അധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ്,

സ്ഥിരം സമിതി അധ്യക്ഷൻമാരായ സീനത്ത് ആലിബാബു, ഖൈറുന്നിസ താഹിർ, സുഹറ ടീച്ചർ, മുഹ്സിന, കൗൺസിലർമാരായ

ടി. കാർത്തികേയൻ, പി വി മുസ്തഫ, മെറീന ടീച്ചർ, സ്പോർട്സ് കൗൺസിൽ അംഗം, അരവിന്ദൻ ടി പി, കുഞ്ഞിക്കോയ, സുബ്രഹ്മണ്യൻ, എന്നിവരും പ്രസംഗിച്ചു.

സെക്രട്ടറി ബൈജു പുത്തലത്തൊടി നന്ദി പറഞ്ഞു.

Follow us on :

More in Related News