Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കൻ മല മേഖലകളിൽ മഴക്ക് കാര്യമായി ശക്തി കുറഞ്ഞില്ല താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ തന്നെ '

17 Jul 2024 10:57 IST

UNNICHEKKU .M

Share News :


മുക്കം: കിഴക്കൻ മല മേഖലകളിൽൽ മഴ ശക്തമായി തന്നെ തുടരുന്നു. ഇത് മൂലം ഇരുവഴിഞ്ഞി, ചെറുപുഴകൾ കര കവിഞ്ഞ് ഒഴുകിയത് ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഇരുവഴിഞ്ഞിപ്പുഴയോട് ചേർന്നതും അതേ സമയം താഴ്ന്ന ഭാഗമായ മുക്കം ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് അങ്ങാടിയിൽ ഇക്കുറി വെള്ളം കയറിയില്ല. കോടികൾ മുടക്കി റോഡ് ഉയർത്തിയത് ഏറെ ആശ്വാസമായി. വർഷംതോറും പുൽപ്പറമ്പ് അങ്ങാടിയും പ്രദേശവും വെള്ളത്തിലായ കാഴ്ച്ച്കളും, കടകൾ സാഹസികമായി ഒഴിച്ച് മാറ്റുന്നതും മാധ്യമങ്ങൾ പോലും പലതവണ വാർത്തയായിരുന്നു. ഇക്കുറി ഉയർത്തി മനോഹരമായേ റോഡാക്കിയത് വലിയ അനുഗ്രഹമായി. റോഡിൻെറ ഇരു വശങ്ങളിലും വെള്ളെപ്പൊക്ക മൂലം വിശാലമായി കിടക്കുന്ന ജലവിതാനം ദൃശ്യവിരുന്നാക്കുകയാണ്. പുൽപ്പറമ്പിൽ നിന്ന് വിളിപ്പാടകലെയുള്ള പാഴൂർ ഭാഗത്തെ പാലം സ്ഥിതി ചെയ്യുന്നേ റോഡ് ഭാഗങ്ങളിൽ വെള്ളം കയറൽ ഒഴിവാക്കാൻ റോഡ് ഉയർത്തണെമെന്ന ആവശ്യവും ഇപ്പോൾ കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞാൽ ആദ്യം വെള്ളം എത്തുന്ന ഭാഗമാണിത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ മുക്കം നഗരസഭ, കാര േ ശ്ശരി, കൊടിയത്തൂർ എന്നീ പഞ്ചായത്തുകളിെലെ പല ഭാഗങ്ങളിൽ ഗതാഗതം മുടങ്ങി. ചേന്ദമംഗല്ലൂർ - കക്കാട് റോഡിലും വെള്ളം കയറി യാത്ര ദുസ്സഹമായി. കച്ചേരി, കുമാരനല്ലൂർ മൈതാനങ്ങളിൽ വെള്ളം കയറിയത് സമീപവാസികൾക്ക് ഭീഷണിയായി.


കക്കാട് തോട് നിറഞ്ഞ് ഒഴുകിയതിനാൽ കോട്ട മുഴിയിലെ താൽക്കാലികമായി നിർമ്മിച്ച പാലം വെള്ളത്തിലായത് തടസ്സമായി. കോട്ട മുഴിയിൽ പാലത്തിൻ്റെ പുതുക്കി നിർമ്മാണം നടക്കുന്നതിനാൽ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും സൗകര്യമായി നിർമ്മിച്ച പാലമാണ് വെള്ളത്തിലായത്. താൽക്കാലിക പാലം വെള്ളത്തിലായതിനാൽ കക്കാട് അങ്ങാടിയിൽ നിന്ന് 300 മീറ്റർ ദുരമുള്ളെ കൊടിയത്തൂരിലേക്ക് കക്കാട്, കാര േശേരി, കറുത്ത പറമ്പ്, നെല്ലിക്കാപ്പ മ്പ് വഴി ചുറ്റികറങ്ങി എട്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചാലെ കൊടിയത്തൂർ അങ്ങാടിയിൽ എത്താം സാധിക്കുകയുള്ളു.

 

Follow us on :

More in Related News