Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 18:21 IST
Share News :
കുടിവെള്ളമില്ല; പഞ്ചായത്ത് അംഗങ്ങൾ കരുമാല്ലൂരിൽ പ്രസിഡൻ്റിനെ ഉപരോധിച്ചു
പറവൂർ: കഴിഞ്ഞ നാല് ദിവസമായി കുടിവെള്ളം ലഭിക്കാത്ത വാർഡുകളിൽ അടിയന്തിരമായി കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് കരുമാല്ലൂർ പഞ്ചായത്തിലെ യൂഡി എഫ് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിനെ ഉപരോധിച്ചു.
മുൻവർഷങ്ങളിലേതുപോലെ ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രമിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് എ എം അലി ആരോപിച്ചു. സ്ഥിരം സമതി അദ്ധ്യക്ഷരായ ബീന ബാബു, മുഹമ്മദ് മെഷജൂബ്, അംഗങ്ങളായ ടി എ മുജീബ്, ഇ എം അബ്ദുൾ സലാം, കെ എ ജോസഫ്, കെ എം ലൈജു, സൂസൻ വർഗീസ്, നദീറാ ബീരാൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.