Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2024 01:38 IST
Share News :
തിരുവനന്തപുരം: ഒടുവിൽ അതും സംഭവിച്ചു. സർവലോക മൊട്ടത്തലയൻമാർ സംഘടിക്കുന്നു. പിറവി കൊച്ചുകേരളത്തിലാണെന്നു മാത്രം. ഇപ്പോൾ തന്നെ നാനൂറോളം പേരുണ്ട്. കേരളത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും അഗങ്ങളുണ്ട്. ഇപ്പോൾ തന്നെ നാനൂറോളം പേർ. പുറമെ വിദേശത്തു നിന്നും സന്നദ്ധരായെത്തുന്നവരുണ്ടെ എണ്ണം കൂടുകയാണെന്ന് സംഘടനയെ നയിക്കുന്ന കൊമേഡിയനും മുതിർന്ന മൊട്ടയുമായ സജീഷ് കുട്ടനെല്ലൂർ പറയുന്നത്. ആഗോള മൊട്ടസമ്മേളനം നടത്താനുള്ള തയ്യാറെടുപ്പിലാണ് മൊട്ടകൾ. എറണാകുളം മറൈൻ ഡ്രൈവ് വേദിയാകും.
മൊട്ടത്തലയന്മാർക്ക് മാത്രമാണ് സംഘടനയിൽ അംഗത്വം. അതായത് കഷണ്ടിക്കാരെ അടുപ്പിക്കില്ലെന്നർത്ഥം. തല സ്ഥിരമായി ഷേവുചെയ്യുന്നവരെ മാത്രമാണ് സംഘടനയിൽ അംഗമാക്കുന്നത്. കഷണ്ടിക്കാരല്ലാതെ തന്നെ ഇങ്ങനെ ചെയ്യുന്നവർ കേരളത്തിൽ തന്നെ ഒത്തിരിയുണ്ടെന്നാണ് സജീഷ് പറയുന്നത്. അപാരമായ ആത്മവിശ്വാസമുളള ഒരാൾക്കുമാത്രമേ മൊട്ടയടിക്കാൻ കഴിയൂ. അങ്ങനെയുള്ള മൊട്ടത്തലയൻമാരെ സമൂഹത്തിൽ ശിരസുയർത്തി നിൽക്കാൻ പ്രേരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
സ്വന്തം മുടിക്ക് അല്പം ഉള്ളുകുറഞ്ഞപ്പോൾ സജീഷ് കോമഡി പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ തൊപ്പിവച്ച് കയറാൻ തുടങ്ങി. പക്ഷേ സജീഷിന് സ്വയം തന്നെ ഇത് ഇഷ്ടപ്പെട്ടില്ല. മറ്റുള്ളവരെ വഞ്ചിക്കുകയാണോ എന്നൊരു തോന്നൽ മനസിൽ എവിടെയോ മുളപൊട്ടി. പിന്നെ ഒന്നും ആലോചിച്ചില്ല. തല മൊട്ടയടിച്ചു.
സ്വന്തം മൊട്ടത്തല ഹിറ്റായതോടെയാ സജീഷിന്റെ കണ്ണുകൾ മറ്റു മൊട്ടത്തലകളിലും ഉടക്കിയത്. അപാരമായ കോൺഫിഡൻസ് ഉണ്ടെങ്കിലേ മാലോകർക്കുമുന്നിൽ തിളങ്ങുന്ന തലയുമായി നടക്കാനാവൂ എന്ന് മനസിലാക്കി മൊട്ടകളെ സംഘടിപ്പിക്കാൻ സജീഷ് ഇറത്തിരിച്ചു. തൃശൂരിൽ മാത്രമുള്ള കൂട്ടായ്മ എന്നനിലയിൽ ഒരു പോസ്റ്റർ ഉണ്ടാക്കി സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തപ്പോഴാണ് മൊട്ടകളുടെ ആഗോള ശക്തി ശരിക്കും മനസിലായത്. മൊട്ടകളിറങ്ങിയപ്പോൾ പോസ്റ്റർ വൈറലോടു വൈറൽ.
അല്പം മുടി കൊഴിഞ്ഞാലോ നരച്ചാലോ ആത്മവിശ്വാസം നശിക്കുന്നവർക്കൊരു കരുത്താണ് സംഘടന. സ്ഥിരമായി തല ഷേവുചെയ്യാൻ തയ്യാറാണെങ്കിൽ സ്ത്രീകൾക്കും അംഗങ്ങളാവാം. ഇപ്പോൾ സ്ത്രീകളും ട്രാൻസ്‌ജെൻഡർമാരും അംഗങ്ങളല്ല. തല ഷേവുചെയ്യണമെങ്കിലും അംഗങ്ങൾക്ക് താടി ആവാം. പിന്തുണ ഇയും വർധിക്കുമെന്ന പ്രതീക്ഷയോടെയാണ് സംഘടന മുന്നോട്ടു പോകുന്നത്.
Follow us on :
Tags:
More in Related News
Please select your location.