Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2025 08:35 IST
Share News :
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവിന്റെ നിര്‍ണായക മൊഴി. പ്രതി ഹരികുമാര്‍ മുന്‍പും കുട്ടികളെ ഉപദ്രവിച്ചെന്ന് അമ്മ ശ്രീതു മൊഴി നല്‍കി. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഹരികുമാര്‍ ഉപദ്രവിച്ചിരുന്നതായി ശ്രീതുവിന്റെ മൊഴി.
ദേവേന്ദുവിനെ ഹരികുമാര്‍ നേരത്തെയും എടുത്തെറിഞ്ഞിരുന്നതായി അമ്മ ശ്രീതുവിന്റെ മൊഴി നല്‍കി. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷം എന്നും ഹരികുമാര്‍ വിശ്വസിച്ചു. ശ്രീതു ശുചിമുറിയില്‍ പോയ സമയത്താന്‍് കുട്ടിയെ എടുത്തെറിഞ്ഞെന്നും മൊഴി. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ ശേഷം സ്വന്തം കട്ടില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. അതേസമയം ശ്രീതുവിനെ തല്‍ക്കാലം ചോദ്യം ചെയ്യില്ല. ആവശ്യമെങ്കില്‍ പിന്നീട് ചോദ്യം ചെയ്യും.
കുഞ്ഞിന്റെ മാതാവ് ശ്രീതു മഹിളാ മന്ദിരത്തില്‍ തുടരും. കേസില്‍ അമ്മാവന്‍ ഹരികുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കുഞ്ഞിന്റെ അമ്മ ശ്രീതുവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
Follow us on :
Tags:
More in Related News
Please select your location.