Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 23:18 IST
Share News :
പരപ്പനങ്ങാടി : സി പി ഐ എം തിരുരങ്ങാടി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ഉയർത്തിയ കൊടിയും കൊടിമരവും നശിപ്പിച്ചു. പരപ്പനങ്ങാടി കെട്ടുങ്ങൽ ബ്രാഞ്ചിലെ പരിയാപുരത്ത് ഉയർത്തിയ കൊടിയും കൊടിമരവുമാണ് നശിപ്പിച്ചത്. സംഭവത്തിന് പിന്നിൽ ബി ജെ പി പ്രവർത്തകരാണെന്ന് ആരോപിച്ച് സി പി ഐ എം പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ഇന്ന് വൈകിട്ട് പരിയാപുരത്ത് പ്രകടനം നടത്തി കൊടിമരം പുനർ സ്ഥാപിച്ചു. എം.പി സുരേഷ് ബാബു പതാക ഉയർത്തി തുടർന്ന് നടന്ന പൊതുയോഗം സി പി ഐ എം പരപ്പനങ്ങാടി ലോക്കൽ സെക്രട്ടറി കെ. ധർമരാജൻ ഉദ്ഘാടനം ചെയ്തു. എം.പി സരേഷ് ബാബു, അധികാരത്തിൽ ജയപ്രകശ് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സി പി ഐ എം കെട്ടുങ്ങൽ ബ്രാഞ്ച് സെക്രട്ടറി മനോജ്കുമാർ വള്ളയിൽ സ്വാഗതവും, ഡിവൈഎഫ്ഐ കെട്ടുങ്ങൽ യൂണിറ്റ് സെക്രട്ടറി എം. ജിത്തു മോൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.