Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2024 18:39 IST
Share News :
വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിൻ്റെ ശതാബ്ദി ആഘോഷവേളയിൽ മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി വൈക്കം സാക്ഷ്യം വഹിച്ചു. കേരള നവോത്ഥാനത്തിലെ സുപ്രധാന ഏടായ വൈക്കം സത്യാഗ്രഹത്തിൻ്റെ കേന്ദ്രബിന്ദുവായിരുന്ന ചരിത്ര സ്മാരകമായ ഇണ്ടംതുരുത്തി മന. മഹാത്മജിക്കുപോലും പ്രവേശനം നിഷേധിച്ച മനയിലെ ഹാളിൽ സി.കെ.വിശ്വനാഥൻ അവാർ ഡ് ഏറ്റുവാങ്ങാൻ മഹാത്മജി യുടെ ചെറുമകൻ തുഷാർഗാന്ധി എത്തിയത് മറ്റൊരു ചരിത്രം കുറിച്ചു. ജന്മിത്വത്തിന്റെയും ജാതിമേ ധാവിത്വത്തിൻ്റെയും കോവിലകമായിരുന്ന ഇണ്ടം തുരുത്തിമന 1964-ൽ എ.ഐ.ടി.യു.സി. നേതൃത്വത്തിലുള്ള വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനുവേണ്ടി പ്രമുഖ സി.പി .ഐ. നേതാവും സ്വാതന്ത്ര്യ സമരസേനാനിയും, എംഎൽഎയുമായിരുന്ന
സി.കെ. വിശ്വനാഥനാണ് വില നൽകി വാങ്ങി തൊഴിലാളികേന്ദ്രമാക്കി മാറ്റിയത്. ചെത്തുതൊഴിലാളി യൂണിയൻ സ്ഥാപക നേതാവായിരുന്ന സി.കെ.വിശ്വനാഥൻ്റെ സ്‌മരണാർത്ഥം ചെത്ത് തൊഴിലാളി യൂണിയൻ (എഐടിയുസി)ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് ഏറ്റുവാങ്ങൻ എത്തിയതായിരുന്നു മഹാത്മാഗാന്ധിയുടെ പൗത്രനും പ്രസിദ്ധ പ്രഭാഷകനും സമൂഹ്യപ്രവർത്തകനുമായ തുഷാർ ഗാന്ധി. യൂണിയൻ പ്രസിഡൻ്റ് അഡ്വ. വി.ബി. ബിനുവിൻ്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ വിപ്ലവഗായിക പി.കെ മേദിനി അവാർഡ് സമ്മാനിച്ചു. അവാർഡ് സ്വീകരിച്ചുകൊണ്ട് തുഷാർഗാന്ധി പ്രഭാഷണം നടത്തി. സി.കെ ആശ എംഎൽഎ.അടക്കം പ്രമുഖ നേതാക്കൾ പ്രസംഗിച്ചു.
ചെത്തുതൊഴിലാളി വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പ് വിതരണം ഇതോടനുബന്ധിച്ച് നടന്നു.
Follow us on :
Tags:
More in Related News
Please select your location.