Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സര്‍ക്കാറിന്‍റെ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

02 Dec 2024 10:09 IST

Jithu Vijay

Share News :



തിരൂരങ്ങാടി : കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ പി.എസ്.സി,യു.പി.എസ്.സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള റഗുലർ /ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം.18 വയസ്സ് പൂര്‍ത്തിയായ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.താല്‍പര്യമുള്ളവർ ആധാര്‍ കാര്‍ഡിന്‍റെയും,എ.സ്.എസ്.എല്‍.സി,പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെയും പകര്‍പ്,രണ്ട് ഫോട്ടൊ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം.

2024 ഡിസംബര്‍ 20 വരെ അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കും.



വിവരങ്ങൾക്ക് ഫോൺ:

0494 2468176, 9895238815, 9633337818, 9072045179

Follow us on :

More in Related News