Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2025 15:29 IST
Share News :
വൈക്കം: പുതുതലമുറയിലെ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം തീർക്കാൻ സമൂഹ മനസാക്ഷിയെ ഉണർത്തി സീനിയർ സിറ്റീസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വൈക്കം യൂണിറ്റിൻ്റെ ലഹരി വിരുദ്ധ സന്ദേശ ബോധവത്ക്കരണം. വൈക്കം നഗരസഭ കാര്യാലയത്തിനു മുന്നിൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വൈക്കം യൂണിറ്റ് പ്രസിഡൻ്റ് രാജൻ അക്കരപ്പാടത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ബോധവൽക്കരണ പരിപാടി നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഉദ്ഘാടനം ചെയ്തു. സംഘടന ജോയിൻ്റ് സെക്രട്ടറി ശശികുമാർ നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈക്കം ജനമൈത്രി പോലീസ് പി ആർ ഒ കെ.സുരേഷ്കുമാർ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ റോബിമോൻ എന്നിവർ ലഹരി ബോധവത്ക്കരണ ക്ലാസ് നയിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭ കൗൺസിലർമാരായ എൻ. അയ്യപ്പൻ, ലേഖ ശ്രീകുമാർ, രാജശ്രീ, ലേഖഅശോകൻ, ബിന്ദുഷാജി, സംഘടന സെക്രട്ടറി സി.ടി.കുര്യാക്കോസ്, ട്രഷറർ കെ.സി.ധനപാലൻ, സി.എം. ദാസപ്പൻ,നഗരസഭ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, വനിത യൂണിറ്റ് ചെയർപേഴ്സൺ ഗിരിജാദേവി തുടങ്ങിയവർ പ്രസംഗിച്ചു. ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കളെ കാർന്ന് തിന്നുന്ന മാരക ലഹരിക്കെതിരെ വ്യാപകമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സീനിയർ സിറ്റീസൺസ് ഭാരവാഹികൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.