Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ.ഐ.സി.സി. രാജീവ് ഗാന്ധി പഞ്ചായത്തു രാജ് സംഘടന വൈക്കം നിയോജക മണ്ഡലം കൺവൻഷൻ നടത്തി.

27 Jun 2024 15:22 IST

santhosh sharma.v

Share News :

വൈക്കം: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിലും, വോട്ടർ പട്ടിക പുതുക്കലിലും രാഷ്ട്രീയ ലക്ഷ്യത്തൊടെ നിയമവിരുദ്ധ ഇടപെടുലുകൾ നടത്താൻ ഇടതു സർക്കാർ ശ്രമം നടത്തുന്നതായി എ.ഐ.സി.സി. രാജീവ് ഗാന്ധി പഞ്ചായത്തു രാജ് സംഘടന വൈക്കം നിയോജക മണ്ഡലം കൺവൻഷൻ ആരോപിച്ചു. കോവിഡ് സാഹചര്യത്തിൽ മുടങ്ങിപ്പോയ സെൻസ്സസ് മറയാക്കി 14 വർഷങ്ങൾക്കൂ മുൻപുള്ള ജനസംഖ്യാ കണക്കൂകളെ മാത്രം ആശ്രയിച്ച് തികച്ചും അശാസ്ത്രീയമായി ഓരോ വാർഡ് മാത്രം നഗരസഭകളിലും -പഞ്ചായത്തുകളിലും വർദ്ധിപ്പിക്കാൻ നടത്തുന്ന നീക്കം നിലവിലുള്ള മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന്

യോഗം ചൂണ്ടികാണിച്ചു. ഇടതുപക്ഷത്തിനു മേൽ കൈയുള്ള വാർഡുകൾ മാത്രം വിഭജിച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ ജനവിധി അട്ടിമറിക്കാനുള്ള ഈനടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സംഘടന നേതൃത്ത്വം നൽകുമെന്നും യോഗം അഭിപ്രായപ്പെട്ടു. പദ്ധതി പണം അനുവദിക്കുന്നതിലും വിനയോഗിക്കുന്നതിലും സർക്കാർ സ്വീകരിച്ചിരിക്കുന്ന നയം മൂലം കഴിഞ്ഞ സാമ്പത്തികവർഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെഫണ്ട് വിനിയോഗം കുത്തനെ താഴ്ന്നതായും, പദ്ധതികൾ ബഹുഭൂരിപക്ഷവും സ്പില്ലോവറായതായും സംഘടന ആരോപിച്ചു. നിയോജക മണ്ഡലം ചെയർമാൻ. പി.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗം

ജില്ലാ ചെയർമാൻ ഏ. കെ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗം

മോഹൻ ഡി ബാബു, പി. ഡി ഉണ്ണി, അബ്ദുൽ സലാം റാവുത്തർ, അഡ്വ.ആദർശ് രഞ്ചൻ, പ്രീതാ രാജേഷ്, വിജയമ്മാ ബാബു, ബി.ചന്ദ്രശേഖരൻ, ജോൺ തറപ്പേൽ, വി. ബിൻസ്, കെ.കെ. ഷാജി, എം.ജെ ജോർജ്, ടി എസ്. സാബാസ്റ്റ്യൻ, പി.എസ് പ്രതീഷ്, കെ. ബിനിമോൻ തുടങ്ങിയവർ പ്രസംഗിച്ചു. സർക്കാർ നടപടികൾക്കെതിരെ പ്രധിഷേധസംഗമം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

Follow us on :

More in Related News