Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 18:00 IST
Share News :
പരപ്പനങ്ങാടി : മത്സര പരീക്ഷകളിലെ എപ്ലസ് നേട്ടത്തോടൊപ്പം ജീവിത പരീക്ഷണങ്ങൾ വിജയകരക്കാൻ രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വിദ്യഭാസ വിചക്ഷണരുടെയും ജീവിതാനുഭവങ്ങളുടെ തീക്ഷ്ണാറിവുകളുള്ളവരുടെയും പങ്കാളിത്തോടെ തയ്യാർ ചെയ്ത " ലൈഫ് പ്ലസ് കോഴ്സിലേക്കുള്ള സെലക്ഷൻ കാമ്പയിൻ കോവിലകം ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.
രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു.
ഒരു അധ്യായന വർഷം ശരാശരി ഒരു വിദ്യാർത്ഥിക് അര ലക്ഷം രൂപ ചെലവ് വരുന്ന കോഴ്സ് തീർത്തും സൗജന്യമായാണ് നൽകുന്നതെന്നും, ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തിലും അതിജീവനത്തിലുള്ള ആത്മവിശ്വാസത്തിൻ്റെ ജീവിത പാഠം പകരുമെന്നും, പാഠ്യപദ്ധതി അധ്യായനത്തോടൊപ്പം തൊഴിലും വരുമാനവും ഉറപ്പാക്കുന്നതും ,മാതാ പിതാക്കളുടെ മഹത്വം ഉൾകൊള്ളുന്നവരും സമൂഹത്തിന് വഴി വെളിച്ചം പകരുന്നവരും ലഹരിക്കും തിന്മക്കുമെതിരെ പ്രതികരണ ബോധമുള്ളവരുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കലാണ് " ലൈഫ് പ്ലസ് കരിക്കുലം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി. ടി. എ. പ്രസിഡൻ്റ് വിപിൻ മേനോൻ അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ വർക്കിങ്ങ് ചെയർമാൻ അധികാരത്തിൽ ജയപ്രകാശ്, ആർ സി എഫ് പാലിയേറ്റീവ് വിങ്ങ് അധ്യക്ഷൻ ഹനീഫ കൊടപ്പാളി, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ജനറൽ സെക്രട്ടറി ഫിറോസ് സെറാമിക് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ പൊതു ബോധവും, സാമൂഹ്യ പ്രതിബദ്ധതയും നിർണയിക്കുന്ന സംവാദം നടന്നു. പ്രധാനധ്യാപിക എസ്. ഉഷ സ്വാഗതം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.