Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീണ്ടും മാതൃക തീർത്ത് ഹരിതകർമ സേനാ അംഗങ്ങൾ

09 May 2024 17:15 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : മാലിന്യ സംസ്കരണ പ്രവർത്തനത്തിനിടയിൽ കിട്ടിയ 2 ജോഡി സ്വർണ കമ്മലുകൾ ഉടമയ്ക്ക് തിരിച്ചു നൽകി കൊണ്ടോട്ടി ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി. ഇന്ന് രാവിലെ കൊണ്ടോട്ടി നഗരസഭയിലെ ചെമ്മലപ്പറമ്പിൽ (വാർഡ് 3)

വെച്ചാണ് ഹരിത കർമ്മ സേന അംഗങ്ങളായ പ്രസന്ന, സുമതി, സരോജിനി എന്നിവർക്ക് ജോലിക്കിടെ ആഭരണങ്ങൾ കിട്ടുന്നത്.. 3 മാസമായി ഉടമ തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്ന സ്വർണം മാലിന്യങ്ങൾ നിക്ഷേപിച്ച കവറുകളിൽ നിന്നാണ് ഇവർക്ക് വീണ്ടെടുക്കാനായത്. മുൻപും ഇതു പോലെ മാലിന്യ സംസ്കരണ പ്രവർത്തനത്തിനിടെ കിട്ടിയ വിലപിടിപ്പുള്ള സ്വർണ മോതിരം തിരിച്ച് കൊടുത്ത് കൊണ്ടോട്ടി ഹരിത കർമ്മസേന അംഗങ്ങൾ മാതൃകയായിരുന്നു.

Follow us on :

More in Related News