Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 16:02 IST
Share News :
ചാവറ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നേര്‍ച്ചസദ്യക്ക് പതിനായിരങ്ങളെത്തി
പറവൂർ: ചാവറ തീര്‍ത്ഥാടന കേന്ദ്രമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദൈവാലയത്തില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധ പദവി ദശവത്സരാഘോഷത്തിന്റെയും തിരുനാളിന്റെയും ഭാഗമായി നടന്ന സൗഖ്യദായക നേര്‍ച്ച സദ്യയില്‍ പതിനായിരകണക്കിന് ഭക്തജനങ്ങള്‍ എത്തി. ദിവ്യബലിക്കും നേര്‍ച്ച സദ്യ ആശീര്‍വ്വാദത്തിനും കോട്ടപ്പുറം രൂപത മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കാര്‍മ്മികത്വം വഹിച്ചു. ഫാ. മാത്യു ജോംസണ്‍ തോട്ടുങ്കല്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് നേര്‍ച്ചസദ്യയുടെ ആശീര്‍വാദവും ചാവറയച്ചന്റെ തിരുക്കുടുംബ ഭക്തി അനുസ്മരിച്ചുകൊണ്ട് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ സദ്യ വിളമ്പി.
Follow us on :
Tags:
More in Related News
Please select your location.