Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരിയുടെ പേഴ്സ് മോഷ്ടിച്ച പ്രതി പിടിയില്‍

29 Jul 2024 20:44 IST

R mohandas

Share News :

കൊല്ലം: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. തമിഴ്നാട്, തെങ്കാശി, സരോജ കോളനിയില്‍ ദേവി മകള്‍ ശാന്തി (34) ആണ് കൊല്ലം വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 19 ന് രാവിലെ 8.10 മണിയോടെ ശങ്കരമംഗലത്ത് നിന്നും രാമന്‍കുളങ്ങര ജംഗ്ഷനിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത് വരുകയായിരുന്നു ഇന്ദുലേഖ. ഈ ബസ്സിലുണ്ടായിരുന്ന ശാന്തി ഇന്ദുലേഖയുടെ ബാഗിലുണ്ടായിരുന്ന മൂന്ന് എടിഎം കാര്‍ഡും രണ്ട് ആധാര്‍ കാര്‍ഡും രണ്ട് പാന്‍ കാര്‍ഡുകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ച് എടുത്തു. തുടര്‍ന്ന് എ.ടി.എം കാര്‍ഡിന്‍റെ മുകളില്‍ എഴുതിയിരുന്ന പിന്‍നമ്പര്‍ ഉപയോഗിച്ച് പലയിടങ്ങളിലുള്ള എ.ടി.എം മെഷീനില്‍ നിന്നും അമ്പതിമൂവായിരം രൂപ പ്രതി പിന്‍വലിച്ച് കടന്ന്കളയുകയായിരുന്നു. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ഫയാസ്, എസ് ഐ അനീഷ്, എ.എസ്.ഐമാരായ ബീന, ജ്യോതി കൃഷ്ണന്‍, സൈജു, എസ്.സി.പി.ഒ ശ്രീലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയു അറസ്റ്റ് ചെയ്തത്.

Follow us on :

More in Related News