Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2024 09:12 IST
Share News :
-എം. ഉണ്ണിച്ചേക്കു.
മുക്കം: അത്ത നിലാവ് വിണ്ണിൽ തെളിഞ്ഞതോടെ ഇനി പത്ത് നാളുകൾ പൂക്കളങ്ങളുടെയും , സമുദ്ധി നിർഭരമായ പൂവിളിയുടെയുെടെ ആരവങ്ങൾ ഉയരുകയായി. വെള്ളിയാഴ്ച്ച യോടെ അത്തം പിറന്നതോടെ നാടും നഗരവും ഓണാഘോഷത്തെ വരവേൽക്കാനുള്ള ആവേശവുമായി ഒരുക്കങ്ങൾ സജീവത നീങ്ങി കഴിഞ്ഞു.ഇനിയുള്ളപത്ത്നാളുകൾ വീട്ടകങ്ങളിലെ മുറ്റങ്ങൾ പൂക്കളങ്ങളുടെ വർണ്ണ ശോഭയിൽ മിന്നിതിളങ്ങുകയായി. ഇത്തവണയും ഒരോ വീടുകളിലെ പൂക്കളങ്ങളിൽ ഡാലിയയും ജമന്തിയും തന്നെയാണ് താര ശോഭയിൽ വിടർന്ന് പരിലസിക്കുന്നത്. ' .കർണ്ണാടകയിലെ ഗുണ്ടൽപേട്ട, ബാഗ്ളൂരിൽ എന്നിവിടങ്ങളിൽ നിന്നും തമിഴ്നാട്ടിലെ തോമാളയിൽ നിന്നുമൊക്കെ ജമന്തി, ഡാലിയ , ചില്ലി റോസാ പൂക്കൾ, ഗോൾഡൺ പ്ലവറുകൾ എത്തിയത്. അത്തതലേന്നും, തൊട്ട്മുമ്പുള്ള ബുധനാഴ്ച്ചയും സംസ്ഥാനത്തെ ഒട്ടുമിക്ക നഗര, ഗ്രാമപ്രദേശങ്ങളിലെ പൂ വിൽപ്പനയുടെ മൊത്തവ്യാപാര കേന്ദ്രങ്ങളിലും, വഴിയോര പൂക്കടകളിൽ പൂക്കൾ എത്തിക്കഴിഞ്ഞേതോടെ ഓണ പൂവിപണി ഉണർന്ന് കഴിഞ്ഞു.. കഴിഞ്ഞ വർഷേത്തേക്കാളും ഇക്കുറി പല പൂക്കൾക്ക് വില വർദ്ധിച്ചിട്ടുണ്ട്. മാർക്കറ്റ് കിലോഗ്രാമിന് 240 രൂപ മുതലാണ് പൂക്കളുടെയും വിലകൾ ആരംഭിക്കുന്നത്. ഡാലിയ പൂക്കൾക്ക് 300 രൂപ മുതലാണ് വില.അതേസമയം ചില്ലി റോസ്, വെള്ള എന്നിവക്ക് 350 രൂപ മുതൽ 400 രൂപ വിലയുണ്ട്.,ചുവപ്പ്, ഓറഞ്ച് ജമന്തിക്ക് 80 മുതൽ വിൽപ്പന,മികച്ച ജമന്തിക്കും വിലയിൽ മാറ്റമുണ്ട്. ഗോൾഡൺ ഡാലിയക്കാണ് ഇക്കുറിയുംആവശ്യക്കാർകൂടുതലുള്ളത്.വാടാർ മല്ലി 240എന്നിങ്ങനെയാണ് മാർക്കറ്റ് വില . അതേ സമയം എല്ലാ പൂക്കളും അൽപ്പം ചേർത്ത് 50 രൂപക്ക് കിറ്റുകളായി വ്യാപാരികൾ നൽകുന്നുണ്ട്. മുക്കം നഗരത്തിൽ സാധാരണ പൂക്കടകളിലും, പത്ത് ദിവസത്തേക്ക് മാത്രം പ്രവർത്തിക്കുന്ന കടകളിൽ മറുനാടൻ പൂക്കൾ അത്ത നാളിൻ്റെ രണ്ട് ദിവസം മുമ്പ് എത്തി കഴിഞ്ഞു. കർണ്ണാട കയിൽ നിന്ന് മറ്റുമായി ഇനിയും പല ഓണ പൂക്കൾ വരാനുണ്ടന്ന് വിനായക ചതുർത്ഥി കഴിഞ്ഞാൽ മാത്രമേ പൂക്കൾക്ക് അൽ പ്പമെങ്കിലും വില കുറയുകയുള്ളു വെന്ന മുക്കത്തെ പൂക്കട വ്യാപാരി വിദ്യാധരൻ എൻലൈറ്റ് നൂസിനോട് പറഞ്ഞു.. ശനിയാഴ്ച്ചയാണ് വിനായക ചതുർത്ഥിയാഘോഷം ' ഇത് കഴിഞ്ഞാൽ തിങ്കളാഴ്ച്ച മുതൽ കൂടുതൽ മറുനാടൻ പൂക്കളെത്തുെെമെന്നാണ്പറയപ്പെടുന്നത്.. മറുനാടൻ പൂക്കളുടെ വരവുണ്ടങ്കിലും നാടൻ പൂക്കളാൽ പൂക്കളം നിർമ്മിക്കുന്നതിലും സജീവമായിട്ടുണ്ട്. സർക്കാർ സഹായത്തോടെ കൃഷിഭവനുകളുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലയിലെ മുക്കം നഗര സഭ കൃഷിഭവൻ, ചാത്തമംഗലം തുടങ്ങി പല ഭാഗങ്ങളിലെ കൃഷിഭവനുകൾ മുഖേനയും കുടുംബ്ര ശ്രി പ്രവർത്തകരും ചെണ്ട് മല്ലി പൂകൃഷി നടത്തിയിട്ടുണ്ട്. പല കൃഷി കേന്ദ്രങ്ങളിലും ഓണമടക്കമുള്ള ആഘോഷങ്ങൾക്കായി പൂകൃഷിയും നടത്തിയിട്ടുണ്ട് ജമന്തി കൃഷിയാണ് മുഖ്യമായി നടത്തിയത്. 'റേ സാ പുക്കളും ഇക്കൂട്ടങ്ങളിലുണ്ട്. നട്ടുവളർത്തിയ നാടൻ പൂക്കൾക്ക് ശോഭക്ക് അൽപം മാറ്റുകൂട്ടു മെന്നതാണ് മറ്റൊരു സവിശേഷത. ഇവയും അടുത്ത ദിവസങ്ങളിൽ വിപണി കീഴടക്കും. കുന്നിൻചെരുവുകളിലും, തൊടികളിലും ചുറ്റി കറങ്ങി സമൃദ്ധിയുടെ പൂവേലി പാട്ടിന്റെ താളവുമായി പൂക്കുടകളിൽ ശേഖരിച്ച നാടൻ പൂക്കളാൽ വീട്ടുമുറ്റങ്ങളിൽ പൂക്കളങ്ങളും ഇക്കുറി ഒരുങ്ങുകയായി. തുമ്പപൂക്കൾ,മുക്കുറ്റിയും, തെച്ചിയും, തുളസിയും, വാഴ കൂമ്പും,
, കൃഷ്ണകിരീടവും, അരി പൂവും, ചെമ്പരുത്തിയും, തൊട്ടാവാടി പൂക്കൾ എന്നിവ അത്യാവശ്യത്തിന് തൊടികളിൽ നിന്ന് ലഭ്യമാകുന്നതിനാൽ വീടുകളിെലെ പൂക്കളങ്ങളിൽ വിരിയാൻ ഇവയും സഹായകമാവുകയായി. പഴമയുടെ കാലത്തെ ഓണനാളുകളിൽ നാല് കെട്ടിലെ നടുമുറ്റത്ത് തീർത്തീരുന്ന നാടൻ പൂക്കളുടെയും, ഇലകളുടെയും വർണ്ണ
ശോഭയിൽ വിരാജിക്കുന്ന കാഴ്ച്ചകൾ
പഴമയക്കാരുടെ മനസ്സുകളിൽ തങ്ങി നിൽക്കുകയാണ്. പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം എന്നീ പ്രധാന ദിവസങ്ങളിൽ നാടൻ വർണ്ണപുക്കൾ മാറിയുള്ള കളമൊരുക്കലും, വൈവിധ്യങ്ങളുടെ ചടങ്ങുകളും ഒരോ ഓണ കാലം കഴിഞ്ഞ് പോ കുമ്പോഴും പഴമക്കാർ ആഘോഷിച്ചിരുന്ന അക്കാലെത്തെ ഓണ പ്രൗഢി ഓർത്തെടുത്ത് ഓളങ്ങളായി മിന്നി മറയുകയാണ്.
Follow us on :
Tags:
More in Related News
Please select your location.