Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും, മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി

03 May 2024 18:17 IST

Prasanth parappuram

Share News :

കാലടി: കാലടിയിൽ മലക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും, മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി. ഈ പ്രവർത്തനങ്ങൾക്ക് ജനകീയ പങ്കാളിത്വം ഉറപ്പാക്കുന്നതിനായി ജനപ്രതിനിധികളുടെയും, വിവിധ വകുപ്പുകളുടെയും, ആശ വർക്കർമാർ, അംഗണവാടി വർക്കർമാർ സി.ഡി.എസ്.അംഗങ്ങൾ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ യോഗം ചേർന്നു.


വെള്ളക്കെട്ടിനിടയാക്കുന്ന തോടുകളും, കാനകളും വൃത്തിയാക്കാനും, മാലിന്യ ശേഖരണത്തിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്താനും യോഗം തീരുമാനിച്ചു.

കൊതുകുകൾ പെരുകാതിരിക്കാൻ നാളെ മുതലുള്ള എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡേ ആചരിക്കും. നാളെ രാവിലെ 8ന് എല്ലാ വാർഡുകളിലും കുടുംബശ്രീ പഞ്ചായത്തംഗങ്ങൾ, പ്രവർത്തകർ, ആശ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തും. ചൊവ്വാഴ്ചക്കുള്ളിൽ എല്ലാ വാർഡുകളിലും വാർഡുതല സമിതി ചേർന്ന് മറ്റ് പ്രവർത്തനങ്ങൾ വിലയിരുത്തും. എൻ.സി.സി, എൻ.എസ്.എസ് പ്രവർത്തകരുടെ സഹകരണത്തോടെ പൊതു സ്ഥലങ്ങൾ ശുചീകരിക്കും. 

അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്ക്കരിക്കുന്നതിന് ജനങ്ങളെ ബോധവാന്മാരാക്കും. അജൈവ മാലിന്യശേഖരണം ഊർജ്ജിതമാക്കും.

കിണറുകളിൽ ക്ലോറിനേഷൻ നടത്തി അണുവിമുക്തമാക്കും.


പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അംബിക ബാലകൃഷ്ണൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, പഞ്ചായത്തംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ. നസീമ നജീബ്, പോലീസ് ഉദ്യോഗസ്ഥർ, മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News