Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷി കുട്ടികളുടെ അമ്മമാർ നിർമ്മിച്ച എൽ ഇ ഡി ബൾബുകളുടെ വില്പന ഉദ്ഘാടനം

03 Jul 2024 19:53 IST

Koya kunnamangalam

Share News :

കുന്ദമംഗലം :പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കുള്ള എൽ ഇ ഡി ബൾബ് നിർമ്മാണ യൂണിറ്റിൽ നിർമ്മിച്ച എൽ ഇ ഡി ബൾബുകളുടെ വിപണനോദ്ഘാടനം നടന്നു. ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്ക്രീം സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ Dr. ജേക്കബ് ജോൺ ഭിന്നശേഷി കുട്ടികളുടെ അമ്മമാരിൽ നിന്ന് 'പ്രഭ' എന്ന പേരിൽ പുറത്തിറക്കിയ ബൾബുകൾ ഏറ്റുവാങ്ങി വിപണനോദ്ഘാടനം നടത്തി.. സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്ന എൽ ഇ ഡി ബൾബ് നിർമ്മാണ യൂണിറ്റിൽ നിർമ്മിക്കുന്ന ഈ ബൾബുകൾ എൻ എസ് എസ് വോളൻ്റിയർമാരാണ്വി ല്പന നടത്തുന്നത്കൂ.ടാതെ വ്യാപാര സ്ഥാപനങ്ങളിൽ വിൽക്കുവാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. എൻ എസ് എസ് ഉത്തര മേഖലാ റീജീയണൽ കൺവീനറായ

. മനോജ് കുമാർ കണിച്ചുകുളങ്ങര ചടങ്ങിൽ മുഖ്യ അതിഥിയായി. എൻ എസ് എസ് കോഴിക്കോട് നോർത്ത് ജില്ലാ കോഡിനേറ്ററായ എസ് ശ്രീചിത്ത് , എൻ എസ് എസ് കുന്ദമംഗലം ക്ലസ്റ്റർ കോഡിനേറ്ററായ സുധാകരൻ പി കെ എൻ എസ് എസ് വോളൻ്റിയർ ലീഡറായ ശ്രേയ പി എന്നിവർ ആശംസ അർപ്പിച്ചു. സ്ക്കൂൾ പിടിഎ പ്രസിഡൻ്റ് ലെനീഷ് വി പി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൾ സിന്ധു ഇ എസ് സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News