Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളജിൽ 'ആശ്വാസ്' വീടുകൾ ഒരുങ്ങുന്നു

15 Oct 2024 15:35 IST

CN Remya

Share News :

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കുന്നതിന് സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ആശ്വാസ് വാടക വീടുകൾ വരുന്നു. സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപന കർമം 17ന് വൈകിട്ട് അഞ്ചിന് റവന്യൂ - ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും. നാലാമത്തെ ആശ്വാസ് വാടകവീട് പദ്ധതിയാണ് കോട്ടയം മെഡിക്കൽ കോളജിൽ നടപ്പാക്കുന്നത്. മെഡിക്കൽ കോളജ് നഴ്‌സിങ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സഹകരണ - തുറമുഖം - ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിക്കും. 

ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥി ആകും. സംസ്ഥാന ഭവന നിർമാണ ബോർഡ് സെക്രട്ടറിയും ഹൗസിങ് കമ്മിഷണറുമായ ഷീബ ജോർജ് റിപ്പോർട്ട് അവതരിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഭവനനിർമാണ ബോർഡ് ചെയർമാൻ ടി.വി. ബാലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

Follow us on :

More in Related News