Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്തക സൽക്കാരം ശ്രദ്ദേയമായി

07 Jul 2024 15:18 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :വായനാപക്ഷാ ചരണത്തിന്റെ ഭാഗമായി പയമ്പ്ര അരുണോദയം വായനശാലയിൽ നടന്ന പുസ്തക സൽക്കാരം ശ്രദ്ദേയമായി.വായനശാലക്കുള്ള പുസ്തക സമാഹാരണത്തിനാണ് ഈ പുസ്തകസൽക്കാരം എന്ന പുതിയ പരിപാടി സംഘടിപ്പിച്ചത്. പ്രദേശത്തെ എഴുത്തുകരിൽനിന്നും വായനക്കാരിൽനിന്നും സംഭാവനയായി ലഭിച്ച വിലപ്പെട്ടതും കന പ്പെട്ടതുമായ നൂറിൽ പരം പുസ്തകങ്ങൾ ഏറ്റു വാങ്ങി കക്കോടി കുരുവട്ടൂർമേഖല സമിതി ലൈബ്രറി കൗൺസിൽ കൺവീനർ കെ.. മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും ഉള്ളൂർ അവാർഡ് ജേതാവുമായ ലക്ഷ്മി വാകയാട് മുഖ്യാതിഥി ആയി. പ്രസിഡന്റ്‌ എം. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. വാർഡ് അംഗം ശശികല പുനപ്പോത്തിൽ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, രാമചന്ദ്രൻ നായർ, ഷീബ സജിത്ത്, അനിഷ സുദേഷ്, അനിത ദേവരാജൻ, സുനജ എന്നിവർ ആശംസകൾ നേർന്നു. കെ. സി. ഭാസ്കരൻ മാസ്റ്റർ സ്വാഗതവും അജേഷ് പൊയിൽ താഴം നന്ദിയും പറഞ്ഞു. എല്ലാവർക്കും ചായ സൽക്കാരവും നടത്തി.

Follow us on :

More in Related News