Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2024 10:15 IST
Share News :
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ഡിസൈന്‍ പോളിസിയുടെ ഭാഗമായുള്ള ആദ്യ പദ്ധതിക്ക് ജൂലൈ 20 ശനിയാഴ്ച കൊല്ലത്ത് തുടക്കം
റെയില്‍വേ മേല്‍പാലത്തിന്റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി റിയാസ് നിര്‍വ്വഹിക്കും
തിരുവനന്തപുരം: മേല്പാലങ്ങളുടെ അടിവശത്ത് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥലം ജനസൗഹൃദങ്ങളായ മാതൃകാ പൊതു ഇടങ്ങളാക്കി മാറ്റുന്ന രൂപകല്‍പ്പനാ നയ (ഡിസൈന്‍ പോളിസി) ത്തിന്റെ ഭാഗമായുള്ള പദ്ധതികള്‍ ടൂറിസം വകുപ്പ് ആരംഭിക്കുന്നു. ആദ്യ പദ്ധതിക്ക് (ജൂലൈ 20 ശനി)കൊല്ലത്ത് തുടക്കമാകും. കൊല്ലം എസ്എന്‍ കോളേജിനു സമീപമുള്ള റെയില്‍വേ മേല്‍പാലത്തിന്റെ അടിവശമാണ് സൗന്ദര്യവല്‍ക്കരിക്കുന്നത്.
പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ജൂലൈ 20 രാവിലെ 11.30 ന് കൊല്ലം നെഹ്റു പാര്‍ക്കില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ എം. നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍ കെ പ്രേമചന്ദ്രന് എംപി തുടങ്ങിയവര്‍ സംബന്ധിക്കും.
Follow us on :
More in Related News
Please select your location.